ദുല്‍ഖര്‍ വീണ്ടും തമിഴില്‍

dulqurതമിഴകത്തും ഏറെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. വായ്മൂടി പേസുവോം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച ഡിക്യു മണിരത്‌നം ചിത്രം ഒകെ കണ്‍മണിയിലൂടെയാണ് തമിഴകത്തിന്റെയും കണ്‍മണിയായി വളര്‍ന്നത്. എന്നാല്‍ ഒകെ കണ്‍മണിക്കു ശേഷം മറ്റൊരു തമിഴ് ചിത്രം ദുല്‍ഖറില്‍ നിന്ന് ഇതുവരെ ഉണ്ടായില്ല. മലയാളത്തിലെ തിരക്കുകള്‍ തന്നെയായിരുന്നു പ്രധാന കാരണം.

എന്നാല്‍ ഇപ്പോഴിതാ ദുല്‍ഖര്‍ തമിഴിലെ തന്റെ അടുത്ത ചിത്രം കമ്മിറ്റ് ചെയ്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റാ കാര്‍ത്തിക് എന്ന പുതുമുഖ സംവിധായകന്റെ ചിത്രമാണ് ദുല്‍ഖര്‍ ഇനി അഭിനയിക്കുന്ന തമിഴ്ചിത്രം. ട്രാവലോഗ് സ്വഭാവത്തിലുള്ള ഒരു ലൗസ്റ്റോറി ആണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. മൂന്നു നായികമാര്‍ ചിത്രത്തിലുണ്ടാകും.  പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം ഉണ്ടാകും.

Related posts