സല്‍മാന്റെ ട്യൂബ് ലൈറ്റില്‍ ഇഷ തല്‍വാറും

Salmanമലയാളികള്‍ക്ക് പ്രിയങ്കരിയായ ഇഷ തല്‍വാറിന് ബോളിവുഡില്‍ ഇത് നല്ല കാലമാണ്. അക്ഷത് വര്‍മ സംവിധാനം ചെയ്ത, സെയ്ഫ് അലി ഖാന്‍ നായകനായ ചിത്രത്തിന് ശേഷം ഇഷയ്ക്ക് ലഭിച്ചിരിക്കുന്ന ഓഫര്‍ കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ് ലൈറ്റില്‍ നിന്നുമാണ്.സല്‍മാന്‍ ഖാനാണ് ചിത്രത്തില്‍ നായകന്‍. 1962ലെ ഇന്ത്യാ-ചൈനാ യുദ്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നിവിന്‍ പോളി നായകനായ, വിനീത് ശ്രീനിവാസന്‍ സം വിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ തല്‍വാര്‍ ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. മലയാളത്തില്‍ ക്രോസ് റോഡ്‌സ് ആണ് ഇഷയുടെ അടുത്ത ചിത്രം. ലെനിന്‍ രാജേന്ദ്രനാണ് ക്രോസ് റോഡ്‌സിന്റെ സംവിധായകന്‍.

Related posts