ദുല്‍ഖറിനെ കാണാന്‍ മമ്മൂട്ടിയുടെ വീടു വളഞ്ഞ് ആരാധികമാര്‍, ചോദ്യത്തിന് ഉത്തരമായി ദുല്‍ഖര്‍ കുളിക്കാന്‍ പോയെന്ന് മമ്മൂക്കാ, വൈറലാകുന്ന വീഡിയോ കാണാം

മമ്മൂട്ടിക്കാണോ ദുല്‍ഖര്‍ സല്‍മാനാണോ സ്ത്രീ ആരാധകര്‍ കൂടുതലെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഇത്തിരി പാടായിരിക്കും. എന്നാല്‍ കഴിഞ്ഞദിവസം വൈറലായ വീഡിയോ സാക്ഷ്യപ്പെടുത്തും ദുല്‍ഖര്‍ തന്നെയാണ് പെണ്‍കുട്ടികളുടെ സൂപ്പര്‍ താരമെന്ന്. കൊച്ചി പനമ്പിള്ളി നഗറില്‍ മമ്മുട്ടിയും ദുല്‍ഖറും താമസിക്കുന്ന വീട്ടില്‍ നിന്നുള്ളതാണ് വീഡിയോ.

പ്രിയതാരങ്ങളെ ഒരു നോക്ക് കാണാന്‍ ഗേറ്റിന് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ആരാധകര്‍. ആ വരവിനായ് കാത്തു നിന്ന ആരാധകര്‍ക്കു മുന്നിലേക്ക് ആദ്യമെത്തിയത് മെഗാ സ്റ്റാര്‍ മമ്മൂക്കയായിരുന്നു.

പുറത്തേക്ക് പോകാനായി കാറിലേക്ക് കയറാനെത്തിയ നടനോട് ആരാധകര്‍ ദൂല്‍ഖര്‍ എവിടെയെന്ന് ചോദിച്ചു. ദുല്‍ഖര്‍ കുളിക്കുക ആണെന്നായിരുന്നു മമ്മൂട്ടി മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാലും വേണ്ടില്ല, കുളിച്ച് കഴിഞ്ഞിട്ട് കാണാം’ എന്നും ആരധകര്‍ പറയുന്നുണ്ട്. സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Related posts