കനത്ത മഴയിൽ  ചോ​ർ​ച്ച ത​ട​യാ​ൻ ഫ്ലക്സ് ചോ​ദി​ച്ചു സ​ലീ​മും​ സു​ബൈ​ദ​യും;  ലൈ​വ് ബീ​രി​ച്ചേ​രി വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ ന്‍റെ  സഹായത്തോടെ വീ​ടി​ന്‍റെ അ​റ്റ​കു​റ്റപ്പണി ഏ​റ്റെ​ടുത്ത് യു​വാ​ക്ക​ൾ

തൃ​ക്ക​രി​പ്പൂ​ർ : ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ നാ​ടെ​ങ്ങും മു​ങ്ങി​യ​പ്പോ​ൾ വീ​ടി​ന്‍റെ ചോ​ർ​ച്ച ത​ട​യാ​ൻ ഫ്ലക്സു​ക​ൾ ചോ​ദി​ച്ചെ​ത്തി​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടിന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ സ​ഹാ​യ​വു​മാ​യി ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ രം​ഗ​ത്തി​റ​ങ്ങി.

വൃ​ദ്ധ​രും രോ​ഗി​ക​ളു​മാ​യ ര​ണ്ടു പേ​ര​ട​ങ്ങു​ന്ന തൃ​ക്ക​രി​പ്പൂ​ർ പേ​ക്ക​ട​ത്തെ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം അ​ക​റ്റാ​നാ​ണ് അ​വ​ർ കൈ​കോ​ർ​ത്ത​ത്. വീ​ടി​നു​ള്ളി​ലേ​യ്ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ളം ത​ട​യാ​നാ​യി വീ​ടി​ന്‍റെ മു​ക​ളി​ൽ ഇ​ടാ​നാ​ണ് സ​ലീം ഫ്ല​ക്സ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​വ​ശ്യം അ​റി​ഞ്ഞ​യു​ട​ൻ യു​വാ​ക്ക​ൾ ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ സ​ജീ​വ​മാ​യ ലൈ​വ് ബീ​രി​ച്ചേ​രി വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഈ ​കാ​ര്യം അ​വ​ത​രി​പ്പി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ പി​രി​ഞ്ഞു​കി​ട്ടു​ക​യും വീ​ടി​ന് ആ​വ​ശ്യ​മാ​യ പ​ണി യു​വാ​ക്ക​ളു​ടെ ഈ ​കൂ​ട്ടാ​യ്മ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

സ​ലീം ഭാ​ര്യ കെ.​എ​സ്.​സു​ബൈ​ദ എ​ന്നി​വ​ർ താ​മ​സി​ക്കു​ന്ന കൊ​ച്ചു വീ​ട്ടിലാ​ണ് സ​ഹാ​യ​വു​മാ​യി യു​വാ​ക്ക​ൾ എ​ത്തി​യ​ത്. പേ​ക്ക​ട​ത്ത് നാ​ലു സെ​ന്‍റ് ഭൂ​മി​യി​ൽ ത​ക​ർ​ന്നു ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന ഇ​വ​ർ​ക്ക് വീ​ടി​ന്‍റെ ചോ​ർ​ച്ച മാ​റ്റാ​നോ എ​ന്തി​ന് ത​ക​ർ​ന്നു​വീ​ണ അ​ടു​ക്ക​ള​യു​ടെ അ​ടു​പ്പ് പു​ന​സ്ഥാ​പി​ക്കാ​നോ പോ​ലും ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ല​ല്ല.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ ബീ​രി​ച്ചേ​രി​യി​ലെ യു​വാ​ക്ക​ൾ ഇ​വ​രു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചു രം​ഗ​ത്തി​റ​ങ്ങി. ഇ​ന്ന​ലെ വീ​ടി​നു​ള്ളി​ൽ ചോ​ർ​ന്നി​റ​ങ്ങു​ന്ന വെ​ള്ളം ഒ​ഴി​വാ​ക്കാ​നും മ​റ്റു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടു ആ​ണ്‍ മ​ക്ക​ളു​ണ്ടെ​ങ്കി​ലും വി​വാ​ഹി​ത​രാ​യി പോ​യ ശേ​ഷം അ​പൂ​ർ​വ​മാ​യേ ഇ​വി​ടേ​യ്ക്ക് എ​ത്താ​റു​ള്ളൂ​വെ​ന്നു സ​ലീ​മും​സു​ബൈ​ദ​യും​പ​റ​യു​ന്നു.

Related posts