സ്ത്രീകളുടെ പേരിൽ വ്യാ​ജ ഫേ​സ് ബു​ക്ക് ഐ​ഡി​യു​ണ്ടാ​ക്കി ചാറ്റിംഗ്; യുവതിയുടെ പരാതിയിൽ സൈക്കോളജി സ്റ്റുഡന്‍റ് കുടുങ്ങി; യുവാവിന്‍റെ ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി…


തൃ​പ്പൂ​ണി​ത്തു​റ: സ്ത്രീ​ക​ളു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ് ബു​ക്ക് ഐ​ഡി​യു​ണ്ടാ​ക്കി യു​വാ​ക്ക​ളു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്തി​വ​ന്ന യു​വാ​വി​ന്‍റെ കൈ​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണി​ൽ നി​ര​വ​ധി യു​വ​തി​ക​ളു​ടെ മോ​ർ​ഫ് ചെ​യ്ത അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വാ​ട്സ് ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും.

ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് യു​വ​തി​യെ​ന്ന വ്യാ​ജേ​ന അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ചോ​റ്റാ​നി​ക്ക​ര മ​ഞ്ച​ക്കാ​ട് ഭാ​ഗ​ത്ത് പു​ല്ലേ​തു​ണ്ടി വീ​ട്ടി​ൽ സ​രൂ​പി​ന്‍റെ (24) ഫോ​ണി​ൽ​നി​ന്നാ​ണ് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

സ്ത്രീ​ക​ളു​ടെ ശ​ബ്ദ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നു​ള​ള നി​ര​വ​ധി ആ​പ്പു​ക​ളും ഇ​യാ​ളു​ടെ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടു​ണ്ട്.ത​ന്‍റെ പ​രി​ച​യ​ത്തി​ലു​ള​ള സ്ത്രീ​ക​ളു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ൾ ത​ന്ത്ര​പ​ര​മാ​യി കൈ​ക്ക​ലാ​ക്കി​യാ​യി​രു​ന്നു ഇ​യാ​ൾ വി​ക്രി​യ​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്.

എം​എ​സ്‌​സി സൈ​ക്കോ​ള​ജി​യ​ക്ക് പ​ഠി​ക്കു​ന്ന സ​രൂ​പ്, ത​ന്‍റെ പോ​ലീ​സ് പി​ന്നാ​ലെ​യു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ര​സ്യ​മാ​യി ലൈ​വി​ൽ വ​ന്ന് മാ​പ്പു പ​റ​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​യാ​ളു​ടെ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക്ക് ലാ​ബി​ലേ​യ്ക്ക് അ​യ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment