സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ദ്യു​തി ച​ന്ദ്; കൂ​ട്ടു​കാ​രി ഒ​ഡീ​ഷ​ക്കാ​രി

ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ഇ​ന്ത്യ​യു​ടെ വേ​ഗ​ത​യേ​റി​യ താ​രം ദ്യു​തി ച​ന്ദ്. ഒ​ഡീ​ഷ​യി​ലെ ത​ന്‍റെ ജ​ന്മ​നാ​ടാ​യ ച​ക ഗോ​പാ​ൽ​പ​രി​ലു​ള്ള പെ​ൺ​കു​ട്ടി​യാ​ണ് ത​ന്‍റെ പ​ങ്കാ​ളി​യെ​ന്നും ദ്യു​തി വെ​ളി​പ്പെ​ടു​ത്തി. സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്ന് വെ​ളു​പ്പെ​ടു​ത്തു​ന്ന രാ​ജ്യ​ത്തെ അ​ദ്യ കാ​യി​ക താ​ര​മാ​ണ് ദ്യു​തി. എ​ന്നാ​ൽ ത​ന്‍റെ പ​ങ്കാ​ളി​യെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്താ​ൻ ദ്യു​തി ത​യാ​റാ​യി​ല്ല.

ത​ന്‍റെ ആ​ത്മ​മി​ത്ര​ത്തെ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. എ​ല്ലാ​വ​രും അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന പ​ങ്കാ​ളി​ക്കൊ​പ്പം ജീ​വി​ക്കാ​ൻ അ​വ​കാ​ശം ഉ​ണ്ടെ​ന്ന് താ​ൻ ക​രു​തു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. ത​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ദ്യു​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​നോ​ടാ​ണ് ദ്യു​തി മ​ന​സ് തു​റ​ന്ന​ത്.

നേ​ര​ത്തെ പു​രു​ഷ ഹോ​ര്‍​മോ​ണ്‍ കൂ​ടു​ത​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ദ്യു​തി​യെ ഗ്ലാ​സ്‌​ഗോ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് മാ​സ​ങ്ങ​ൾ നീ​ണ്ട നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ദ്യു​തി ട്രാ​ക്കി​ൽ തി​രി​ച്ചെ​ത്തി​യ​ത്. 100 മീ​റ്റ​റി​ല്‍ ദേ​ശീ​യ റെ​ക്കോ​ഡു​കാ​രി​യാ​ണ് ദ്യു​തി ച​ന്ദ്.

2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ര​ണ്ട് വെ​ള്ളി മെ​ഡ​ലും ഒ​ഡീ​ഷ​യി​ലെ ജ​ജ്പു​ര്‍ സ്വ​ദേ​ശി​യാ​യ താ​രം നേ​ടി​യി​രു​ന്നു. നി​ല​വി​ല്‍ ത​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​ന്‍ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ഒ​ളി​മ്പി​ക്‌​സി​ലു​മാ​ണ്. ഇ​തി​നാ​യി ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts