ഇപ്പോള്‍ എന്റെ പ്രായത്തിലുള്ളവര്‍ കോളേജിലോ, കല്യാണ പന്തലിലോ, അല്ലെങ്കില്‍ ലേബര്‍ റൂമിലോ ഒക്കെയായിരിക്കും’! താന്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി തുറന്നു പറഞ്ഞ് അഹാന കൃഷ്ണ…

മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന. 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നായികാ കഥാപാത്രത്തിലുപരി നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് അഹാനയുടെ ശ്രദ്ധ.

ഈ വര്‍ഷം മൂന്ന് ചിത്രങ്ങള്‍ അഹാനയുടേതായി റിലീസിനെത്തും എന്നാല്‍ സിനിമകളെ കുറിച്ചല്ല, അഹനയുടെ രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അമ്പരന്ന് നില്‍ക്കുന്ന മുഖഭാവത്തിലുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്.’ഞാനിപ്പോള്‍ ജീവിതത്തില്‍ ആ അവസ്ഥയെ നേരിടുകയാണ്.

മുപ്പതു വയസ് പ്രായമുള്ളവര്‍ അവരുടെ മൂന്ന്,നാല്,അഞ്ച് വയസുള്ള കുട്ടികള്‍ക്ക് എന്നെ അന്റീ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍. ആന്റിക്ക് ഹായ് പറയൂ, ആന്റിയെ നോക്കൂ…. ചിരിക്കൂ. ടെക്‌നിക്കലി അത് ശരിയാണ്. പക്ഷേ ആ വിളി കേള്‍ക്കുമ്‌ബോള്‍ എന്റെ മുഖം ഏറെക്കുറെ ഇതുപോലെയകും. ഇപ്പോള്‍ എന്റെ പ്രായത്തിലുള്ളവര്‍ കോളേജിലോ, കല്യാണ പന്തലിലോ, അല്ലെങ്കില്‍ ലേബര്‍ റൂമിലോ ഒക്കെയായിരിക്കും’ എന്നും അഹാന പറയുന്നു.

Related posts