തലോടിയതോ? ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എസ്‌ഐയുടെ കരണത്തടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; തല്ലിയതല്ലെന്ന് പോലീസ്‌

കൊ​ല്ലം: ട്രെ​യി​ൻ ത​ട​യ​ലി​നി​ടെ എ​സ്ഐ​ക്ക് ക​ര​ണ​ത്ത​ടി​യേ​ൽ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​കു​ന്പോ​ഴും ത​ല്ലി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്.

മാ​ത്ര​മ​ല്ല ത​ല്ലി​യ​തി​ന്‍റെ പേ​രി​ൽ ആ​ർ​ക്കെ​തി​രേ​യും ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടു​മി​ല്ല. ഉ​ന്തി​നും ത​ള്ളി​നു​മി​ട​യി​ലു​ണ്ട​യാ​യ ഉ​ല​ച്ചി​ലാ​ണ് അ​ടി​ക്കു​ന്ന​താ​യി തോ​ന്നി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജി​ജു​വി​നാ​ണ് മു​ഖ​ത്ത​ടി കി​ട്ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

മെ​മു പാ​സ​ഞ്ച​ര്‍ ട്രെ​യ്നു​ക​ള്‍ റ​ദ്ദാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ചി​നി​ടെയാ​ണ് എ​സ്ഐ​ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്. ഡി​വൈ​എ​ഫ്ഐ ട്രെ​യി​ൻ ത​ട​യു​മെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന് മു​ന്‍​പി​ല്‍ മാ​ര്‍​ച്ച് ത​ട​യാ​ന്‍​വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു. മാ​ര്‍​ച്ച് ത​ട​ഞ്ഞ​യു​ട​ന്‍ പോ​ലീ​സും പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ ഏ​റെ നേ​രം ഉ​ന്തും ത​ള്ളും ന​ട​ന്നു. ഇ​തി​നി​ടെ വ​നി​താ പ്ര​വ​ര്‍​ത്ത​ക​യെ ത​ട​ഞ്ഞു​വെ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഒ​രു പ്ര​വ​ർ​ത്ത​ക​ൻ എ​സ്ഐ യു​ടെ മു​ഖ​ത്ത​ടി​ച്ച​ത്.

ട്ര​യി​ന്‍ ത​ട​യു​ന്ന​തി​നാ​യി ഇ​തേ സ​മ​യം മ​റ്റൊ​രു വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ സം​ഘ​ടി​ച്ചി​രു​ന്നു. പു​റ​ത്ത് ധ​ര്‍​ണ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ അ​ക​ത്ത് പ്ര​വ​ര്‍​ത്ത​ക​ര്‍ ട്രെ​യി​ന്‍ ത​ട​ഞ്ഞി​ട്ടു. ട്രെ​യി​ന്‍ ത​ട​ഞ്ഞ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റെ​ടു​ത്താ​ണ്സ്റ്റേ​ഷ​ന​ക​ത്ത്ക​ട​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17പേ​ർ​ക്കെ​തി​രെ ആ​ർ​പി​എ​ഫ് കേ​സെ​ടു​ത്തു. ട്രെ​യി​ൻ ത​ട​യ​ൽ, അ​തി​ക്ര​മി​ച്ച് ട്രാ​ക്കി​ൽ ക​യ​റി​നി​ൽ​ക്ക​ൽ, യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ശ​ല്യ​മു​ണ്ടാ​ക്ക​ൽ എ​ന്നി​വ​യ്ക്കാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് ആ​ർ​പി​എ​ഫ് വ്യ​ക്ത​മാ​ക്കി.

Related posts