പീഡനപരാതിയിൽ അറസ്റ്റിലായ ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​മാ​ൻ​ഡി​ൽ; അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും വീ​ട്ട​മ്മ; നേ​താ​വ​ല്ല, അ​നു​ഭാ​വി മാ​ത്ര​മെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വം

കാ​യം​കു​ളം: പീഡന പരാതിയിൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വ​ള്ളി​ക്കു​ന്നം ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗം സു​നീ​ഷ് സി​ദ്ദി​ഖി(33)​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ആ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെത്തുടർന്ന് വ​ള്ളി​കു​ന്നം പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​ന്‍റെ കൈ​യി​ൽ നി​ന്ന് അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും വീ​ട്ട​മ്മ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​യാ​ൾ ഡി​വൈ​എ​ഫ്ഐ നേ​താ​വ​ല്ലെ​ന്നും അ​നു​ഭാ​വി മാ​ത്ര​മാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്നു.

Related posts