ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസ് അപകടത്തിൽപ്പെട്ടു; യുവാവിന ദാരുണാന്ത്യം

ആ​റ്റി​ങ്ങ​ല്‍: ബൈ​ക്ക് തെ​ന്നി​വീ​ണ് പ​രി​ക്കേ​റ്റ യുവാവിനെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് യുവാ വ് മ​രി​ച്ചു. ക​ല്ല​മ്പ​ലം ചാ​വ​ര്‍​കോ​ട് ആ​ശാ​രി​മു​ക്ക് ഷാ​ന്‍​നി​വാ​സി​ല്‍ ഷാ​ജ​ഹാ​ന്‍-​സോ​മി​നി ദ​മ്പ​തി​മാ​രു​ടെ മ​ക​ന്‍ ഷൈ​ന്‍ (27) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെ വ​ര്‍​ക്ക​ല അ​യി​രൂ​രി​ല്‍ ബൈ​ക്ക് തെ​ന്നി​വീ​ണ് ഷൈ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ളജ് ആശുപത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഇ​യാ​ളെ രാ​ത്രി 11ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പൂ​വ​മ്പാ​റ പാ​ല​ത്തി​ന് ന​ടു​ക്കു​വ​ച്ച് ആം​ബു​ല​ന്‍​സ് എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ആം​ബു​ല​ന്‍​സി​നു​ള​ളി​ലു​ണ്ടാ​യി​രു​ന്ന ഷൈ​ന്റെ ത​ല ക്യാ​ബി​നി​ലി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചാ​വ​ര്‍​കോ​ട് സ്വ​ദേ​ശി വി​പി​ന്‍ (22)-നും ​പ​രി​ക്കേ​റ്റു. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് നി​സാ​ര​പ​രി​ക്കു​മാ​ത്ര​മേ​യു​ള്ളൂ.

ഷൈ​നി​നെ​യും വി​പി​നെ​യും ഉ​ട​ന്‍​ത​ന്നെ മ​റ്റൊ​രു​വാ​ഹ​ന​ത്തി​ല്‍ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഷൈ​ന്‍ അ​തി​നോ​ട​കം മ​ര​ണ​പ്പെ​ട്ടു. മൃ​ത​ദേ​ഹം ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. വി​ദേ​ശ​ത്താ​യി​രു​ന്ന ഷൈ​ന്‍ അ​ടു​ത്തി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. പു​തി​യ ജോ​ലി​ക്കാ​യി ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം പ​റ്റി​യ​ത്.

Related posts