ഭ​ര​ണം മാ​റി​യാ​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സ് പ​റ​വൂ​രി​ലേ​ക്ക്? തെളിയുന്ന സാധ്യത ഇങ്ങനെ…


ചെ​റാ​യി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ചെ​റാ​യി ബീ​ച്ചി​ലെ പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റ് കെ​ട്ടി​ട​ത്തി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി തു​റ​ന്നി​ട്ടു​ള്ള പു​തി​യ പോ​ലീ​സ് സ​ബ്ഡി​വി​ഷ​ൻ ഓ​ഫീ​സാ​യ മു​ന​ന്പം ഡി​വൈ​എ​സ്പി ഓ​ഫീ​സ് പ​റ​വൂ​രി​ലേ​ക്ക് മാ​റ്റി​യേ​ക്കും.

പ​റ​വൂ​ർ-​വൈ​പ്പി​ൻ മേ​ഖ​ല​യി​ലെ ആ​റു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ ഡി​വി​ഷ​ൻ ആ​സ്ഥാ​നം യ​ഥാ​ർ​ഥ​ത്തി​ൽ പ​റ​വൂ​ർ മേ​ഖ​ല​യി​ലാ​ണ് വേ​ണ്ട​തെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ പ​റ​വൂ​ർ എം​ൽ​എ​യാ​യ വി.​ഡി. സ​തീ​ശ​ൻ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​സാ​ധ്യ​ത തെ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.

പ​റ​വൂ​രി​ൽ സ്ഥാ​പി​ക്കേ​ണ്ട ഈ ​ഓ​ഫീ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യാ​ണ് സ​ബ്ഡി​വി​ഷ​ന്‍റെ ഒ​രു മൂ​ല​യി​ൽ കൊ​ണ്ട് വ​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​നു പി​ന്നി​ലും രാ​ഷ്ട്രീ​യ​ക്ക​ളി​യു​ണ്ടെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​ര​സ്യ​മാ​യി പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് പു​തു​താ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ 25 പോ​ലീ​സ് സ​ബ്ഡി​വി​ഷ​നു​ക​ളി​ൽ പെ​ട്ടാ​താ​ണ് മു​ന​ന്പം. ആ​ഭ്യ​ന്ത​ര വ​കു​പ്പ് സ​ർ​ക്കാ​രി​നു ന​ൽ​കി​യി​രു​ന്ന നി​ർ​ദ്ദേ​ശ​ത്തി​ൽ ഇ​തി​ന്‍റെ പേ​ര് പ​റ​വൂ​ർ സ​ബ്ഡി​വി​ഷ​ൻ എ​ന്നാ​യി​രു​ന്നു.

മാ​ത്ര​മ​ല്ല പ​റ​വൂ​ർ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തു പ്ര​കാ​രം പ​റ​വൂ​രി​ൽ പ​ഴ​യ സ​ർ​ക്കി​ൾ ഓ​ഫീ​സ് താ​ൽ​കാ​ലി​ക​മാ​യി നോ​ക്കി​യും വെ​ച്ചി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പേ​രു​മാ​റി മു​ന​ന്പം സ​ബ്ഡി​വി​ഷ​ൻ എ​ന്നാ​യ​തും ഓ​ഫീ​സ് ചെ​റാ​യി ബീ​ച്ച​ലേ​ക്ക് പോ​യ​തും.

Related posts

Leave a Comment