‘ഹൃ​ത്ത​ട​ങ്ങ​ളി​ല്‍ തി​ള​ങ്ങ​ട്ടെ ഉ​യി​ര്‍​പ്പു​തി​രു​നാ​ളി​ന്‍റെ നി​റ​പ്പൊ​ലി​മ’: സ​ഹ​ന​ത്തി​ന്‍റേ​യും ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റേ​യും ഈ​സ്‌​റ്റ​ർ

കൊ​ച്ചി: സ്നേ​ഹ​ത്തി​ന്‍റേ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശം ഓ​ർ​മി​പ്പി​ച്ച് മ​റ്റൊ​രു ഈ​സ്റ്റ​ർ ദി​നം​കൂ​ടി. ദേ​വാ​ല​യ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. പീ​ഡാ​നു​ഭ​വ​ങ്ങ​ള്‍​ക്കും കു​രി​ശു മ​ര​ണ​ത്തി​നും ശേ​ഷം യേ​ശു​ക്രി​സ്തു മൂ​ന്നാം​ദി​നം ഉ​യ​ര്‍​ത്തെ​ഴു​ന്നേ​റ്റ​തി​ന്‍റെ ഓ​ര്‍​മ​യി​ലാ​ണ് വി​ശ്വാ​സി​ക​ള്‍ ഈ​സ്റ്റ​ര്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഈ​സ്റ്റ​ർ വി​ദ്വേ​ഷ​ത്തെ പു​റ​ത്താ​ക്കു​ക​യും ഐ​ക്യ​ത്തെ വ​ള​ർ​ത്തു​ക​യും​ചെ​യ്യു​ന്നെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പ്പാ​പ്പ ഈ​സ്റ്റ​ർ​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ലോ​ക​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന യു​ദ്ധ​ങ്ങ​ളി​ലും അ​നീ​തി​ക​ളി​ലും ത​ള​ർ​ന്നു​പോ​കാ​തെ സ​മാ​ധാ​ന​ത്തി​നാ​യി നി​ല​കൊ​ള്ള​ണം. സ​മാ​ധാ​ന​ത്തി​ന്‍റേ​യും ഐ​ക്യ​ത്തി​ന്‍റേ​യും ഈ​സ്റ്റ​ർ സ​ന്ദേ​ശം ലോ​ക​മാ​കെ വ്യാ​പി​പ്പി​ക്കാ​ൻ വി​ശു​ദ്ധ​രു​ടെ സ​മ​ർ​പ്പ​ണം മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും മാ​ർ​പ്പാ​പ്പ പ​റ​ഞ്ഞു. വ​ത്തി​ക്കാ​നി​ലെ സെ​ൻ്റ് പീ​റ്റേ​ഴ്‌​സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment