ഇബ്രാഹിംകുഞ്ഞ് മുങ്ങിയെന്ന് അഭ്യൂഹം? എംഎൽഎയുടെയും പിഎയുടെയും ഫോൺ സ്വിച്ച് ഓഫ്; ഒരറിവുമില്ലെന്ന് കുടുംബാംഗങ്ങളും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലാകുമെന്ന അഭ്യൂഹം പരിക്കുന്നതിനിടെ മുൻമന്ത്രിയും എംഎൽഎയുമായ വി.കെ.ഇബ്രാഹിംകുഞ്ഞിനെ കാണാനില്ല. എംഎൽഎ ഇന്ന് രാവിലെ വടക്കൻ പറവൂരിൽ സന്ദർശനം നടത്തിയ കേന്ദ്ര സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അറസ്റ്റുണ്ടാകുമെന്ന് വാർത്തകൾ പുറത്തുവന്നു. ഇതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് ആർക്കും വിവരമൊന്നുമില്ല.

ആലുവയിലെ അദ്ദേഹത്തിന്‍റെ വസതിയിലോ എംഎൽഎ ഓഫീസിലോ മുസ്ലിം ലീഗ് ഓഫീസിലോ എംഎൽഎ എത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. പിഎയുടെ ഫോണും ഓഫാണ്. ബുധനാഴ്ച തന്നെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിന്‍റെ മുറിപൂട്ടി താക്കോൽ കൈമാറിയിരുന്നു.

ഇബ്രാഹിംകുഞ്ഞ് എവിടെയാണെന്ന് അറിയില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. എംഎൽഎ ഓഫീസിലെ സ്റ്റാഫിനും അദ്േദേഹം എങ്ങോട്ട് പോയി എന്ന് വ്യക്തമല്ല.

Related posts