ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ! ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍…

ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന.

ഇതിന്റെ ഭാഗമായി എസ്ഡിപിഐ നേതാവ് ഷെഫീഖിന്റെ കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി.

നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മൂവാറ്റുപുഴയിലും ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

രാവിലെ 8.30 യോടെയായിരുന്നു റെയ്ഡ് തുടങ്ങിയത്. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൗഫ് ഷെരീഫിന് പണമെത്തിച്ചെന്ന കേസിലായിരുന്നു പരിശോധന.

സംഭവമറിഞ്ഞെത്തിയ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇഡി സംഘത്തിനെതിരെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.

പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ പ്രദേശത്ത് എസ്ഡിപിഐ – ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.

ഒടുവില്‍ പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷറഫിന്റെ വീട്ടിലായിരുന്നു റെയ്ഡ്.

സ്ഥലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറം പെരുമ്പടപ്പില്‍ നാക്കോല കുറ്റിക്കാടന്‍ റസാക്കിന്റെ വീട്ടിലും ഇഡി പരിശോധന നടത്തി.

ഇവിടെയും വിവരമറിഞ്ഞ് സംഘടിച്ചെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രതിഷേധിച്ചു

Related posts

Leave a Comment