പുരാവസ്തു തട്ടിപ്പുവീരന് മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് മോഹന്‍ലാലിന് ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മോന്സണ് കേസിനു പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും. പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോന്സണ് കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോന്സണ് കേസില്‍ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
Read MoreTag: ED
ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ! ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍…
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഇതിന്റെ ഭാഗമായി എസ്ഡിപിഐ നേതാവ് ഷെഫീഖിന്റെ കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി. നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മൂവാറ്റുപുഴയിലും ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാവിലെ 8.30 യോടെയായിരുന്നു റെയ്ഡ് തുടങ്ങിയത്. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൗഫ് ഷെരീഫിന് പണമെത്തിച്ചെന്ന കേസിലായിരുന്നു പരിശോധന. സംഭവമറിഞ്ഞെത്തിയ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇഡി സംഘത്തിനെതിരെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ പ്രദേശത്ത് എസ്ഡിപിഐ – ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷറഫിന്റെ വീട്ടിലായിരുന്നു റെയ്ഡ്. സ്ഥലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറം പെരുമ്പടപ്പില്‍ നാക്കോല കുറ്റിക്കാടന്‍…
Read Moreതബ് ലീഗ് ജമാ അത്ത് നേതാവ് മൗലാന സാദിനെതിരേ കള്ളപ്പണം വെളുപ്പിച്ചതിന് കേസ് ! നിസാമുദ്ദീന്‍ മര്‍ക്കസിന്റെ പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നു…
തബ് ലീഗ് ജമാഅത്തെ നേതാവ് മൗലാന സാദ് ഖാണ്ഡല്‍വിക്കെതിരേ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ഉള്ളവര്‍ പങ്കെടുത്ത തബ്ലീഗ് ജമാഅത്ത് മര്‍ക്കസിന്റെ പണനിക്ഷേപവുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തുന്നുണ്ട്. ജമാഅത്ത് നേതാവിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് മാര്‍ച്ച് 31ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ ഭേദിച്ച് മതസമ്മേളനം നടത്തിയ കുറ്റമടക്കം ചുമത്തിയായിരുന്നു കേസ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു. 1897ലെ പകര്‍ച്ചവ്യാധി നിരോധനനിയമത്തിന്റെ പേരിലാണ് ഡല്‍ഹി പോലീസ് കേസെടുത്തിരുന്നത്. നിയമങ്ങള്‍ ലംഘിച്ചുള്ള നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് കൊറോണ ബാധിക്കുകയും രാജ്യമൊട്ടാകെ രോഗം പടരുകയും ചെയ്തിരുന്നു. ഖാണ്ഡല്‍വിയായിരുന്നു സമ്മേളനത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹി പോലീസ് അദ്ദേഹത്തിനും ജീവനക്കാര്‍ക്കും എതിരെ കേസെടുത്തത്. ഇതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ ഇഡി കേസ് വരുന്നത്. ക്വാറന്റൈന്‍…
Read More