‘അരുവിത്തറ’ എന്നു കേട്ട് ഈരാട്ടുപേട്ടയിലെ സിപിഎം കൗണ്‍സിലര്‍ വിറളിപിടിക്കുന്നത് എന്തിന് ! വന്ധ്യത ക്യാമ്പുമായി ബന്ധപ്പെട്ട് വിളിച്ച നഴ്‌സിനോട് വര്‍ഗീയത പറഞ്ഞ് കൗണ്‍സിലര്‍…

അരുവിത്തറ എന്ന സ്ഥലപ്പേര് പറഞ്ഞതിന് നഴ്സിനോട് കയര്‍ത്ത് സംസാരിച്ച ഈരാറ്റുപേട്ട നഗരസഭ സിപിഎം കൗണ്‍സിലര്‍ അനസ് പാറയിലിന്റെ വാക്കുകള്‍ കേരളത്തെ ഞെട്ടിക്കുകയാണ്.

സൗജന്യ വന്ധ്യത ക്യാംപ് സംബന്ധിച്ച വിവരം അറിയിക്കാന്‍ വിളിച്ചതായിരുന്നു നഴ്സ്.

കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലിസ് ഫെര്‍ട്ടിലിറ്റി ക്ലിനിക് അരുവിത്തറ പള്ളിക്കു സമീപമുള്ള കിസികോ ഡയഗ്‌നോസ്റ്റിക് സെന്റര്‍ മുഖേന നടത്തുന്ന ക്യാംപിനെ സംബന്ധിച്ചു അറിയിക്കാനാണ് കൗണ്‍സിലറെ വിളിച്ചത്.

എന്നാല്‍, അരുവിത്തറ എന്ന സ്ഥലമുണ്ടോ എന്നും ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേരെന്നും വര്‍ഗീയത പറയുകയാണെന്നു കരുതേണ്ടെന്നും അനസ് പാറയില്‍ വിളിച്ച നഴ്സിനോട് പറയുന്നുണ്ട്.

എന്നാല്‍, അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകള്‍ക്ക് വ്യത്യസ്ത പിന്‍കോഡുകളും ഉണ്ട് എന്നതിനാല്‍ രണ്ടും വ്യത്യസ്ത പ്രദേശങ്ങളാണ് എന്ന് വ്യക്തമാണ്.

അനസ് പാറയലിന്റെ അഡ്രസില്‍ പോലും അരുവിത്തറ എന്നാണ് ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, പ്രദേശത്ത് ഇസ്ലാമിസ്റ്റുകള്‍ ശക്തിപ്പെട്ടതോടെ സ്ഥിതിഗതികള്‍ ആകെ മാറുകയാണ്.

ക്രൈസ്തവ പള്ളിയായ സെന്റ് ജോര്‍ജ് പള്ളിയെ അരുവിത്തറ പള്ളിയെന്നാണ് എല്ലാവരും വിളിച്ചുകൊണ്ടിരുന്നത്.

ഇതില്‍ അസഹിഷ്ണുത പൂണ്ട എസ്ഡിപിഐ സംഘമാണ് ഇപ്പോള്‍ അരുവിത്തറ എന്ന സ്ഥലപ്പേര് ഇല്ലാതാക്കി എല്ലാം ഈരാറ്റുപേട്ടയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

ഇതേനിലപാട് സിപിഎം കൗണ്‍സിലറും സ്വീകരിച്ചത്. അരുവിത്തുറ എന്ന പേര് പോസ്റ്ററില്‍ ഉണ്ടെങ്കില്‍ വാര്‍ഡ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യില്ല ഈരാറ്റുപേട്ട ആണെങ്കില്‍ ഷെയര്‍ ചെയ്യാമെന്നാണ് നഴ്സിനോട് ഇയാള്‍ പറയുന്നത്.

ഇതിനെതിരേ ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ക്രൈസ്തവര്‍ ഏറെയുണ്ടായിരുന്ന അരുവിത്തറ പ്രദേശത്ത് ഇപ്പോള്‍ മുസ്ലിം സമുദായ അംഗങ്ങള്‍ കൂടുതലായി താമസിക്കുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് അരുവിത്തറ എന്ന പേരു പോലും മാറ്റാന്‍ നീക്കം നടക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു.
ഫോണ്‍കോളിന്റെ ഓഡിയോ ക്ലിപ്പ് :https://fb.watch/9M9X3kSRSb/

Related posts

Leave a Comment