ബസിലിരുന്ന് ഉറങ്ങി എണീറ്റപ്പോൾ അമ്മയെ കാണാനില്ല;  വിവരമറഞ്ഞെത്തിയ പോലീസ് അമ്മയെ തേടിയിറങ്ങി;  സന്ധ്യയോടെ നാടോടി പെൺകുട്ടിക്ക് അമ്മയെ കണ്ടെത്തി നൽകി എടത്വ പോലീസ്

എ​ട​ത്വ: എ​ട​ത്വ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ നാ​ടോ​ടി സം​ഘ​ത്തി​ലെ നാ​ല് വ​യ​സു​കാ​രി​ക്ക് മാ​താ​പി​താ​ക്ക​ളെ തി​രി​കെ ല​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ൽ നി​ന്ന് കി​ട​ങ്ങ​റ വ​ഴി എ​ട​ത്വാ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ബ​സി​ലാ​യി​രു​ന്നു മൈ​സൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഗ​ണേ​ശ്, ശോ​ഭ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നാ​ല് വ​യ​സു​കാ​രി അ​നി​ത​യെ ന​ഷ്ട​മാ​യ​ത്.

അ​നി​ത ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ മു​ന്നി​ലെ സീ​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങി​പോ​വു​ക​യും കി​ട​ങ്ങ​റ​യി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന മാ​താ​പി​താ​ക്ക​ൾ കി​ട​ങ്ങ​റ​യി​ലെ സ്റ്റോ​പ്പി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. നാ​ടോ​ടി സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രോ​ടൊ​പ്പം കു​ട്ടി കാ​ണു​മെ​ന്ന് ഗ​ണേ​ശും ശോ​ഭ​യും ക​രു​തി. പി​ന്നീ​ടാ​ണ് കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് ഇ​വ​ർ അ​റി​യു​ന്ന​ത്.

ഈ ​സ​മ​യം കു​ട്ടി ബ​സി​ൽ ഇ​രു​ന്ന് ഉ​റ​ങ്ങി എ​ട​ത്വാ​യി​ലെ​ത്തി. എ​ട​ത്വാ​യി​ൽ എ​ത്തി ഉ​റ​ക്കം ഉ​ണ​ർ​ന്ന കു​ട്ടി ബ​ഹ​ളം​വ​ച്ച​തോ​ടെ ബ​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​രും ക​ഐ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും എ​ട​ത്വ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ തി​ര​ക്കി ഇ​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് കി​ട​ങ്ങ​റ​യി​ൽ ഇ​വ​രു​ടെ സം​ഘ​മു​ണ്ടെ​ന്ന് സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ എ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ തെ​ര​ഞ്ഞ് ഇ​റ​ങ്ങി​യ നാ​ടോ​ടി സം​ഘ​ത്തി​നെ കു​ട്ടി​യെ എ​ട​ത്വാ​യി​ൽ ക​ണ്ടെ​ത്തി​യ വി​വ​രം പോ​ലീ​സ് അ​റി​യി​ച്ചു.

കി​ട​ങ്ങ​റ​യി​ൽ നി​ന്ന് പോ​ലീ​സി​നൊ​പ്പം എ​ട​ത്വ​യി​ൽ എ​ത്തി​യ മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ കു​ട്ടി​യെ കൈ​മാ​റി. മൈ​സൂ​റി​ൽ നി​ന്ന് കേ​ര​ള​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. എ​ട​ത്വ എ​സ്ഐ സി.​ബി. ബാ​ബു, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യ ഷൈ​ല​കു​മാ​ർ, ഗോ​പ​കു​മാ​ർ, സി​പി​ഒ സ​നീ​ഷ്, വ​നി​ത പോ​ലീ​സ് ഗാ​ർ​ഗി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts