തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ടു;  രക്ഷപ്പെടൽ ആസൂത്രണമാണെന്ന് പോലീസ്

മാ​വേ​ലി​ക്ക​ര: കോ​ട​തി​ക്കു സ​മീ​പ​ത്തു നി​ന്നും പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട കൊ​ല​ക്കേ​സ് പ്ര​തി​ക്കാ​യി മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കാ​യം​കു​ളം ദേ​ശ​ത്തി​ന​കം സ്വ​ദേ​ശി അ​പ്പു​ണ്ണി (35)യാ​ണ് വെ​ള്ളി​യാ​ഴ്ച ര​ക്ഷ​പ്പെ​ട്ട​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്നും ബൈ​ക്കി​ലാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ നി​ന്നും മു​ൻ കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​ത് പ്ര​കാ​ര​മാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

വ​ള​ഞ്ഞ​ന​ട​ക്കാ​വ,് ചെ​ട്ടി​ക്കു​ള​ങ്ങ​ര, മേ​നാ​പ്പ​ള്ളി, കാ​യം​കു​ളം തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലെ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​യ്ക്ക് ബ​ന്ധ​മു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. മ​റ്റേ​തെ​ങ്കി​ലും ക്വ​ട്ടേ​ഷ​നു​വേ​ണ്ടി​യി​ട്ടാ​യി​രി​ക്കാം പ്ര​തി​ര​ക്ഷ​പ്പെ​ട്ട​തെ​ന്നും സം​ശ​യ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് റേ​ഡി​യോ ജോ​ക്കി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് അ​പ്പു​ണ്ണി.

തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ന​ട​ന്ന ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ലും പ്ര​തി​യാ​യ ഇ​യാ​ളെ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹി​യ​റി​ങ്ങി​നാ​യി ആ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന്, മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽ പാ​ർ​പ്പി​ക്കാ​നാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.40 ന് ​കോ​ട​തി​ക്കു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഇ​യാ​ളെ എ​ത്തി​ച്ചു.

ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഇ​യാ​ൾ പോ​ലീ​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ ​ആ​ർ ക്യാ​ന്പി​ലെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു അ​പ്പു​ണ്ണി മാ​വേ​ലി​ക്ക​ര​യി​ൽ എ​ത്തി​യ​ത്.

Related posts