മൈ​സൂ​ർ ക​ല്ല്യാ​ണ​ത്തി​ന്‍റെ ഇ​ര​! യു​വ​തി​യെ ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ച് ആ​സി​ഡ് കു​ടി​പ്പി​ച്ചു; ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് പൊ​ള്ള​ലേ​റ്റ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കോ​ഴി​ക്കോ​ട്: ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ച് ആ​സി​ഡ് കു​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​നാ​ട് വെ​ള്ള​മു​ണ്ട സ്വ​ദേ​ശി യാ​ച്ചേ​രി വീ​ട്ടി​ൽ ഫ​സീ​ല(22)​യെ​യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്‌​സ​യ്ക്ക് എ​ത്തി​ച്ച​ത്. ആ​സി​ഡ് കു​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. അ​ന്ന​നാ​ള​വും മ​റ്റും പൊ​ള്ള​ലേ​റ്റ് ചു​രു​ങ്ങി​യ നി​ല​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഫസീല മൈ​സൂ​ർ ക​ല്യാ​ണ​ത്തി​ന്‍റെ ഇ​ര​യാ​ണെ​ന്ന് പോ​ലീ​സ് പറഞ്ഞു. ക​ഴി​ഞ്ഞ 31ന് ​രാ​ത്രി​യാ​ണ് ഫ​സീ​ല​യെ ഭ​ർ​ത്താ​വ് പു​ങ്കു നൂ​റു​ള്ള ബം​ഗളൂ​രു​വി​ലെ ഹൗ​റ​ള്ളി​സ്ട്രീ​റ്റി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് കു​ടിപ്പി​ച്ച​ത്. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ നി​ർ​ബ​ന്ധി​ച്ച് ആ​സി​ഡ് കു​ടിപ്പി​ക്കു​കയായി​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വീ​ട്ടി​ൽ വെ​ള്ളം കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കു​പ്പി​യി​ൽ നേ​ര​ത്തെ ആ​സി​ഡ് നി​റ​ച്ചുവ​ച്ച ഭ​ർ​ത്താ​വ് ത​ന്നെ നി​ർ​ബ​ന്ധി​ച്ച് കു​ടി​പ്പി​ച്ച​താ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ട് വ​ർ​ഷം മു​ന്പാ​ണ് ഇ​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹശേ​ഷം ഫ​സീ​ല​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​മെ​ല്ലാം പു​ങ്കു നൂ​റു​ള്ള വീ​ട് വ​യ്ക്കാ​നെ​ന്ന വ്യാ​ജേ​ന കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. വീ​ടുപ​ണി തു​ട​ങ്ങാ​തി​രുന്ന​തി​നാ​ൽ ഫ​സീ​ല​യും ബ​ന്ധു​ക്ക​ളും ഇ​തേ​ക്കു​റി​ച്ച് നൂ​റു​ള്ള​യോ​ട് നി​ര​ന്ത​ര​മാ​യി ചോ​ദി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ത​ന്നെ മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്ന​താ​യും ഫ​സീ​ല​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഇ​തേചൊ​ല്ലി വീ​ട്ടി​ൽ ത​ർ​ക്കം പ​തി​വാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ 31ന് ​രാ​ത്രി അ​ത്ത​രം സം​ഭ​വ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ വെ​ള്ള​മെ​ന്ന വ്യാ​ജേ​ന നി​ർ​ബ​ന്ധി​ച്ച് ആ​സി​ഡ് കു​ടി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഫ​സീ​ല​യെ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്‌​സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് ഫ​സീ​ല​യെ നാ​ട്ടി​ലെ​ത്തി​ച്ച​തും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തും. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം വ​യ​നാ​ട് മ​ജി​സ്ട്രേ​റ്റ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts