റോഡും വെള്ളത്തില്‍, ആളും വെള്ളത്തില്‍! മദ്യലഹരിയിൽ യുവാക്കൾ കാർ റോഡിലെ വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കി; ഒടുവില്‍…

ആ​ലു​വ: യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നാ​ല് അ​ടി​യോ​ളം വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ റോ​ഡി​ലേ​ക്ക് മ​ദ്യ​ല​ഹ​രി​​യി​ൽ ഓ​ടി​ച്ചിറക്കി. ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് എ​ട​യ​പ്പു​റം ടൗ​ൺ​ഷി​പ് റോ​ഡി​ൽ എ​ൽ​പി​ജി ഗ്യാ​സ് ഗോ​ഡൗ​ണി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​യിരുന്നു സം​ഭ​വം.

എ​ട​യ​പ്പു​റം, ഏ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. പ​വ​ർ​ഹൗ​സ് ജം​ഗ്ഷ​നി​ൽ എ​സ്പി ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നു​ള്ള നേ​താ​ജി റോ​ഡ് വ​ഴി ടൗ​ൺ​ഷി​പ് റോ​ഡി​ലേ​ക്കെ​ത്തി​യ സ്വി​ഫ്റ്റ് കാ​ർ ആ​ണ് മ​ഴ​വെ​ള്ളം കെ​ട്ടിനി​ന്ന റോ​ഡി​ലൂ​ടെ മു​ന്നോ​ട്ടെ​ടു​ത്ത​ത്.

50 മീ​റ്റ​ർ ആ​യ​പ്പോ​ഴേ​ക്കും എ​ൻജിന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​ക​യും കാ​ർ പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ലാ​കു​ക​യും ചെ​യ്തു. ഇ​രു​വ​ശ​ത്തും പാ​ടം ആ​യ​തി​നാ​ൽ ആ​യ​തി​നാ​ൽ റോ​ഡ് തി​രി​ച്ച​റി​യാ​ൻ ആ​കു​മാ​യി​രു​ന്നി​ല്ല.

സ​മീ​പ​ത്തെ ഫ്ളാ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​തി​നി​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും മ​റ്റൊ​രാ​ളും ഒ​രു​വി​ധം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.​ കു​റ​ച്ചു​ദി​വ​സം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് യു​വാ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ച​താ​യി ആ​ലു​വ സി​ഐ രാ​ജേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. രാ​വി​ലെ നാ​ട്ടു​കാ​രെ​ത്തി​യാ​ണ് കാ​ർ ക​ര​യി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റി​യ​ത്.

Related posts