ഏ​ഷ്യാ​ഡി​നു പു​റ​ത്തും യോ​ഗ്യ​ത തെ​ളി​യി​ച്ചു; രാ​ജ്യ​സ​ഭ​യി​ലേ​ക്കു നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത പി.​ടി. ഉ​ഷ​യെ പ​രി​ഹ​സി​ച്ച് ക​രീം

കോ​ഴി​ക്കോ​ട്: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത അ​ത്‌​ല​റ്റ് പി.​ടി. ഉ​ഷ​യെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വും എം​പി​യു​മാ​യ എ​ള​മ​രം ക​രീം. ഏ​ഷ്യാ​ഡ് യോ​ഗ്യ​ത​യ്ക്കു പു​റ​മേ​യു​ള്ള യോ​ഗ്യ​ത തെ​ളി​യി​ച്ചാ​ണ് ഉ​ഷ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു ക​രീ​മി​ന്‍റെ പ​രി​ഹാ​സം.

ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ടീ​സ്റ്റ സെ​ത​ല്‍​വാ​ദി​നെ​യും ഗു​ജ​റാ​ത്ത് മു​ൻ ഡി​ജി​പി ആ​ര്‍.​ബി. ശ്രീ​കു​മാ​റി​നെ​യും വി​ട്ട​യ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​സ​മി​തി കോ​ഴി​ക്കോ​ട് ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​മ്പോഴായിരുന്നു ഉ​ഷ​യു​ടെ പേ​രു പ​റ​യാ​തെ ക​രീം വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

സം​ഘ​പ​രി​വാ​റി​നു ഹി​ത​ക​ര​മാ​യി പെ​രു​മാ​റു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന സ്ഥി​തി​ രാജ്യത്തുണ്ട്. അ​യോ​ധ്യ കേ​സി​ല്‍ വി​ധി പു​റ​പ്പെ​ടു​വി​ച്ച സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വി​ര​മി​ച്ച​തി​ന്‍റെ തൊ​ട്ട​ടു​ത്ത മാ​സം രാ​ജ്യ​സ​ഭാം​ഗ​മാ​യി നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ടു.

ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് ഒ​രാ​ളെ രാ​ജ്യ​സ​ഭ​യി​ലേ​ക്കു നാ​മ​നി​ര്‍​ദേ​ശം ചെ​യ്തു. അ​തി​ന് ത​നി​ക്കു യോ​ഗ്യ​ത​യു​ണ്ടെ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി അ​വ​ര്‍ തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഷ്യാ​ഡ് യോ​ഗ്യ​ത​യ്ക്കു പു​റ​മേ​യു​ള്ള യോ​ഗ്യ​ത​യാ​ണു തെ​ളി​യി​ച്ച​തെ​ന്നാ​യി​രു​ന്നു ക​രീ​മി​ന്‍റെ പ​രി​ഹാ​സം.

Related posts

Leave a Comment