ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി കേ​സ്: കൊ​ല്ല​പ്പെ​ട്ട പ​ത്മ​യു​ടെ മ​ക​ൻ സെ​ൽ​വ​രാ​ജി​നെ വി​സ്ത​രി​ക്കും

കൊ​ച്ചി: ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ല്‍ വി​സ്താ​രം ഇ​ന്നും തു​ട​രും. ര​ണ്ടാം സാ​ക്ഷി സെ​ല്‍​വ​രാ​ജി​ന്‍റെ വി​സ്താ​ര​മാ​ണ് ഇ​ന്നും തു​ട​രു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട പ​ത്മ​യു​ടെ മ​ക​നാ​ണ് സെ​ല്‍​വ​രാ​ജ്. ഇ​ന്ന​ലെ ര​ണ്ടാം ദി​വ​സ​ത്തെ സാ​ക്ഷി വി​സ്താ​ര​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട പ​ത്മ​യു​ടെ സ​ഹോ​ദ​രി പ​ഴ​നി​യ​മ്മ​യു​ടെ പ്ര​തി​ഭാ​ഗം വി​സ്താ​രം പൂ​ര്‍​ത്തി​യാ​യി. കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യാ​ണി​വ​ര്‍.

വി​ചാ​ര​ണ നേ​രി​ടു​ന്ന ഒ​ന്നാം പ്ര​തി പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി, ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടാം പ്ര​തി ഭ​ഗ​വ​ല്‍​സി​ങ്, മൂ​ന്നാം പ്ര​തി ഭാ​ര്യ ലൈ​ല എ​ന്നി​വ​ര്‍ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​യി.

കേ​സി​ലെ മു​ഖ്യ​സാ​ക്ഷി​ക​ളി​ല്‍ ര​ണ്ടു പേ​രാ​യ ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​രി​യു​ടെ​യും കൊ​ല്ല​പ്പെ​ട്ട പ​ത്മ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്നു വീ​ടി​ന്‍റെ ഉ​ട​മ​യു​ടെ​യും വി​സ്താ​രം ഇ​ന്നാ​രം​ഭി​ക്കും. ജ​ഡ്ജി ടി. ​മ​ധു​സൂ​ദ​ന​നാ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ വി.​അ​ജ​കു​മാ​ര്‍ ഹാ​ജ​രാ​യി.

Related posts

Leave a Comment