പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളിമർദിച്ചെന്ന്  യുവതി; കോവളത്ത് സംഭവിച്ചതിനെക്കുറിച്ച്  യുവതി പറയുന്നതിങ്ങനെ


ആ​ലു​വ: പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഇ​ന്ന് തീ​രു​മാ​നം അ​റി​യി​ക്കും.

ബ​ന്ധു​ക്ക​ളു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന് കോ​വ​ളം പോ​ലീ​സി​നെ യു​വ​തി അ​റി​യി​ച്ചു.ക​ഴി​ഞ്ഞ മാ​സം 14നാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം കോ​വ​ള​ത്ത് ന​ട​ന്ന​ത്.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ താ​മ​സി​ക്കു​ന്ന ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി​യു​ടെ ഒ​പ്പം കോ​വ​ള​ത്ത് എ​ത്തി​യ​താ​യെ​ന്നും ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റം ന​ട​പ്പോ​ൾ എ​ല്‍​ദോ​സ് യു​വ​തി​യെ മ​ര്‍​ദി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.

അ​ധ്യാ​പി​ക​യാ​യ യു​വ​തി കോ​വ​ളം പോ​ലീ​സി​ന് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും ത​ൽ​ക്കാ​ലം വേ​ണ്ടെ​ന്നാ​ണ് നി​ല​പാ​ട് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​റ്റു തീ​രു​മാ​ന​ങ്ങ​ൾ ഇ​ന്ന് അ​റി​യി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ൽ കോ​വ​ള​ത്ത് വ​ച്ച് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി മ​ര്‍​ദി​ച്ചു എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ക​മ്മീ​ഷ​ണ​ര്‍ പ​രാ​തി കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​ന്‍ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യോ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​മോ ത​യാ​റാ​യി​ട്ടി​ല്ല.

Related posts

Leave a Comment