അ​ഞ്ച് ല​ക്ഷം പു​തി​യ വോ​ട്ട​ർ​മാ​ർ; ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ  ഒന്നരലക്ഷത്തോളം പേരെ  ഒ​ഴി​വാ​ക്കി; പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ ഇ​നി​യും അ​വ​സ​രം

 

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ പ​ത്ത് ല​ക്ഷം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് 5,79,033 പു​തി​യ വോ​ട്ട​ര്‍​മാ​രു​ണ്ടെ​ന്നും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ ഇ​നി​യും അ​വ​സ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് ആ​കെ 2.67 കോ​ടി വോ​ട്ട​ര്‍​മാ​രു​ണ്ട്. 1.56 ല​ക്ഷം വോ​ട്ട​ര്‍​മാ​രെ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നൊ​ഴി​വാ​ക്കി.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 221 ട്രാ​ന്‍​സ്ജ​ന്‍​ഡ​റു​ക​ളു​ണ്ടെ​ന്നും വോ​ട്ട​ര്‍​മാ​രി​ല്‍ കൂ​ടു​ത​ല്‍ സ്ത്രീ​ക​ളാ​ണെ​ന്നും ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment