എല്ലാം ബോധിപ്പിക്കാൻ ഡൽഹിക്ക് വണ്ടികയറും..!നേ​താ​ക്ക​ൾ​ക്ക് ക​ഴി​വി​ല്ല, കോ​ണ്‍​ഗ്ര​സു​കാ​ർ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്നു; നേതൃത്വത്തിനെതിരേ കടുത്ത വിമർശനവുമായി കെ. സു​ധാ​ക​ര​ൻ

 

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്കു പി​ന്നാ​ലെ നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. നേ​താ​ക്ക​ൾ​ക്ക് ക​ഴി​വി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണു കോ​ണ്‍​ഗ്ര​സു​കാ​ർ ബി​ജെ​പി​യി​ലേ​ക്കു പോ​കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

ആ​ജ്ഞാ​ശ​ക്തി​യു​ള്ള നേ​തൃ​ത്വ​ത്തി​ന്‍റെ അ​ഭാ​വം കെ​പി​സി​സി​ക്കു​ണ്ട്. ഡ​ൽ​ഹി​യി​ൽ പോ​യി രാ​ഹു​ൽ ഗാ​ന്ധി​യെ വി​ഷ​യ​ങ്ങ​ൾ ധ​രി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ലി​യ വീ​ഴ്ച​യാ​ണ്.

ശി​പാ​ർ​ശ​ക​ൾ​ക്കും വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യ നേ​തൃ​നി​ര വേ​ണ​മെ​ന്നും അ​ഴി​ച്ചു​പ​ണി​ക്ക് ഹൈ​ക്ക​മാ​ൻ​ഡ് ത​ന്നെ നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും കെ ​സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ര​യും അ​നു​കൂ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടും അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​മാ​ണെ​ന്നു കെ. ​സു​ധാ​ക​ര​ൻ ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ തു​റ​ന്ന​ടി​ച്ചി​രു​ന്നു.

കെ​പി​സി​സി​യു​ടെ പു​തി​യ ജം​ബോ ക​മ്മി​റ്റി​ക​ൾ ഗു​ണം ചെ​യ്തി​ട്ടി​ല്ല. പ്ര​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ ജ​ന​വി​ശ്വാ​സം ആ​ർ​ജി​ക്കാ​ൻ ക​ഴി​യാ​ത്ത നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പു​നഃ​സം​ഘ​ട​ന ന​ട​ത്തി​യ​പ്പോ​ൾ അ​തി​ന്‍റെ ഗു​ണ​മു​ണ്ടാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല.

സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടേ​യും സം​ഘ​ട​നാ​രീ​തി അ​വ​ർ​ക്ക് ഗു​ണം ചെ​യ്തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment