വോ​ട്ടി​ന് പ​ണം എ​റി​ഞ്ഞ് ദി​ന​ക​ര​നും; എ​എം​എം​കെ നേ​താ​വി​ൽ​നി​ന്നും 1.48 കോ​ടി പി​ടി​ച്ചെ​ടു​ത്തു

തേ​നി: ത​മി​ഴ്നാ​ട് തേ​നി മ​ണ്ഡ​ല​ത്തി​ലെ ആ​ണ്ടി​പ്പ​ട്ടി​യി​ൽ ടി​ടി​കെ ദി​ന​ക​ര​ന്‍റെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ക​നി​ൽ​നി​ന്നും ആ​ദാ​യ നി​കു​തി വ​കു​പ്പ് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 1.48 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. വ്യാ​ഴാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ആ​ണ്ടി​പ്പ​ട്ടി​യി​ൽ അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം (എ​എം​എം​കെ) നേ​താ​വി​ന്‍റെ വ​സ​തി​യി​ല​ട​ക്കം റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

വാ​ർ​ഡ് ന​മ്പ​റു​ക​ളും ഇ​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​വും എ​ഴു​തി​യ 94 പൊ​തി​ക​ളി​ലാ​യാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​തെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഓ​രോ വോ​ട്ട​ർ​മാ​ർ​ക്കും 300 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നും പൊ​തി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി. റെ​യ്ഡി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ എ​എം​എം​കെ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യി.

പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് നി​റ​യൊ​ഴി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ട്ട​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

Related posts