ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ക​ണ്ണൂ​രി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും സീ​റ്റ് നി​ല​നി​ർ​ത്തി

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ നാ​ല് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ര​ണ്ട് സീ​റ്റു​ക​ൾ വീ​തം ല​ഭി​ച്ചു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​റ​ക്ക​ൽ​താ​ഴെ വാ​ർ​ഡി​ൽ യു​ഡി​എ​ഫി​ലെ കെ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി 594 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. ലീ​ഗാ​ണ് ഇ​വി​ടെ മ​ത്സ​രി​ച്ച​ത്.

എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​പി. ഷാ​ജി​ക്ക് 281 വോ​ട്ടു​ക​ളെ ല​ഭി​ച്ചു​ള്ളു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ശ്രീ​ജി​ത്ത് ക​പ്പ​ള്ളി​ക്ക് 148 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ആ​കെ 1304 വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 498 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്താ​ൻ സാ​ധി​ച്ചു.

ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലെ ചാ​വോ​ക്കു​ന്ന് വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സീ​റ്റ് നി​ല​നി​ർ​ത്തി. യു​ഡി​എ​ഫി​ലെ സി.​കെ. മ​ഹ​റൂ​ഫ് 50 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. സി​പി​ഐ സ്ഥാ​നാ​ർ​ഥി ക്യ​ൻ റി​ഷി​കേ​ഷ് 302 വോ​ട്ടു​ക​ൾ നേ​ടി. സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യ കെ.​പി. യൂ​സ​ഫ് 86 വോ​ട്ടു​ക​ൾ നേ​ടി. ആ​കെ പോ​ൾ ചെ​യ്ത 740 വോ​ട്ടി​ൽ സി.​കെ. മ​ഹ​റൂ​ഫ് 352 വോ​ട്ടു​ക​ൾ നേ​ടി. ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​നു ത​ന്നെ​യാ​യി​രു​ന്നു ഇ​വി​ടെ വി​ജ​യം. 13 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് ഒ​ൻ​പ​തും യു​ഡി​എ​ഫി​ന് നാ​ലും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

പ​ന്ന്യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ക്കു​ന്ന് വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ലെ അ​ഡ്വ. സു​ലാ​ഫ ഷം​സു​ദ്ദീ​ൻ 229 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി യു​ഡി​എ​ഫി​ലെ കു​ന്നോ​ത്ത് രാ​ജി​ക്ക് 245 വോ​ട്ടു​ക​ൾ നേ​ടാ​നേ സാ​ധി​ച്ചു​ള്ളു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ പി. ​ദി​ൽ​ന 206 വോ​ട്ടു​ക​ൾ നേ​ടി.

ആ​കെ പോ​ൾ ചെ​യ്ത 938 വോ​ട്ടി​ൽ 474 വോ​ട്ടു​ക​ളാ​ണ് സു​ലാ​ഫ ഷം​സു​ദ്ദീ​ൻ നേ​ടി​യ​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​യി​രു​ന്നു ഇ​വി​ടെ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ളും ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​ന് ഇ​വി​ടെ നേ​ടാ​നാ​യി. ആ​കെ 15 വാ​ർ​ഡു​ള്ള പ​ഞ്ചാ​യ​ത്തി​ൽ 14 സീ​റ്റ് സി​പി​എ​മ്മി​നും ഒ​രു സീ​റ്റ് സി​പി​ഐ​ക്കു​മാ​ണ്.

ക​ണ്ണൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ൻ​കു​ള​ത്ത് വ​യ​ൽ ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​പ്ര​സീ​ത 1717 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ട​ക്ക​ര റീ​ജ​രാ​ജ് 1433 വോ​ട്ടു​ക​ൾ നേ​ടി. ആ​കെ പോ​ൾ ചെ​യ്ത 4583 വോ​ട്ടി​ൽ 3150 വോ​ട്ടു​ക​ൾ സി​പി​എ​മ്മി​ലെ പി. ​പ്ര​സീ​ത നേ​ടി.

Related posts