ഹൈ​വേ പോ​ലീ​സി​ന്‍റെ ഒ​ളി​ച്ചു നി​ന്നു​ള്ള ഹെ​ൽ​മ​റ്റ് വേ​ട്ട; ഡി​ജി​പി​ക്ക് പ​രാ​തി നൽകി യുവാവ്

ത​ളി​പ്പ​റ​മ്പ്: ഹൈ​വേ പോ​ലീ​സ് ഒ​ളി​ച്ചു നി​ന്ന് റോ​ഡി​ലേ​ക്ക് ചാ​ടി വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ ഹെ​ൽ​മ​റ്റി​ന്‍റെ പേ​രി​ൽ വേ​ട്ട​യാ​ടു​ന്ന​താ​യി ഡി​ജി​പി​ക്ക് പ​രാ​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ താ​ഴെ ബ​ക്ക​ള​ത്തു വെ​ച്ച് ഇ​ത്ത​ര​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര​നാ​യ ത​ന്നെ ത​ട​ഞ്ഞ​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​താ​യി പ​രി​യാ​രം ചി​ത​പ്പി​ലെ പൊ​യി​ലി​ലെ സി.​അ​നൂ​പ് കൃ​ഷ്ണ​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ വ​ലി​യ മാ​വി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ വാ​ഹ​നം ഒ​ളി​ച്ചു​വെ​ച്ച് ഹെ​ൽ​മെ​റ്റി​ല്ലാ​തെ വ​രു​ന്ന​വ​ർ​ക്ക് മു​ന്നി​ലേ​ക്ക് ചാ​ടി വീ​ണ് പോ​ലീ​സു​കാ​ര​ൻ ഇ​രു​ച​ക്ര​വാ​ഹ​നം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത്ത് നി​ർ​ത്തി​യ​തി​നാ​ൽ ഭാ​ഗ്യ​ത്തി​നാ​ണ് വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ഹൈ​വേ പോ​ലീ​സ് വാ​ഹ​ന​ത്തി​ലു​ള്ള എ​സ് ഐ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ത​ട്ടി​ക്ക​യ​റി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts