സ്ഥാനാർഥികൾ നിശബ്‌‌ദ പ്രചാരണത്തിൽ;കോട്ടയത്ത് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു;  മ​ണ്ഡ​ല​ത്തി​ൽ 12, 05,376. വോട്ടർമാർ

കോ​ട്ട​യം: ആ​വേ​ശം വി​ത​റി​യ ക​ലാ​ശക്കൊ​ട്ടി​നു ശേ​ഷ​മു​ള്ള നി​ശ​ബ്ദ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ നാ​ളെ കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 12 ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​ർ സ​മ്മ​തി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബൂ​ത്തു​ക​ളി​ലേ​ക്ക് നീ​ങ്ങും. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ന്നു​ത​ന്നെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ബൂ​ത്തു​ക​ളി​ൽ എ​ത്തും. കോ​ട്ട​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഇ​ല്ലാ​ത്ത ആ​വേ​ശ​മാ​ണ് ഇ​ക്കു​റി പ്ര​ച​ാര​ണ രം​ഗ​ത്തു കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ വി​ജ​യി ആ​രെ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ആ​കെ വോ​ട്ട് 12, 05,376. 5,90,266 പു​രു​ഷ വോ​ട്ട​ർ​മാ​രും 6,15,102 സ്ത്രീ ​വോ​ട്ട​ർ​മാ​രും എ​ട്ട് ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മു​ണ്ട്. 2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ലെ ആ​കെ വോ​ട്ട് 11,59,017 വോ​ട്ട​ർ​മാ​രാ​യി​രു​ന്നു. ഇ​തി​ൽ 5,71,962 പു​രു​ഷ​ൻ​മാ​രും 5,87,055 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മു​ണ്ട്. 46,359 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​യാ​ണ് ഇ​ക്കു​റി​യു​ള്ള​ത്.

2019ലെ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട് നി​ല
പി​റ​വം – 1,98,949,  പു​രു​ഷ​ൻ – 96,642, സ്ത്രീ​ക​ൾ – 1,02,307
പാ​ലാ – 1,77,550,     പു​രു​ഷ​ൻ – 87,036, സ്ത്രീ​ക​ൾ – 90,514
ക​ടു​ത്തു​രു​ത്തി – 1,81,036, പു​രു​ഷ​ൻ – 89,344, സ്ത്രീ​ക​ൾ – 91,690
വൈ​ക്കം – 1,60,765, പു​രു​ഷ​ൻ – 78,824, സ്ത്രീ​ക​ൾ – 81,939
ഏ​റ്റു​മാ​നൂ​ർ – 1,61,593, പു​രു​ഷ​ൻ – 79,463, സ്ത്രീ​ക​ൾ – 82,130
കോ​ട്ട​യം – 1,56,657, പു​രു​ഷ​ൻ – 76,043, സ്ത്രീ​ക​ൾ – 80,614
പു​തു​പ്പ​ള്ളി – 1,68,826, പു​രു​ഷ​ൻ – 82,915, സ്ത്രീ​ക​ൾ – 85,908.

Related posts