അങ്കത്തട്ടിൽ പോരടിക്കാൻ പാ​ര​ഡി പാ​ട്ടു​ക​ൾ! ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നേ​രെ വി​മ​ർ​ശ​ന​ങ്ങ​ളു​മായി ബി​ജെ​പി​യു​ടെ ഗാ​ന​ങ്ങ​ൾ

തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​മാ​ണെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് അ​ടു​ത്ത​തോ​ടെ പാ​ര​ഡി പാ​ട്ടു​ക​ൾ​ക്ക് വ​ൻ ഡി​മാ​ന്‍റ്.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ രാ​ഷ്‌ട്രീയ​പാ​ർ​ട്ടി​ക​ൾ പാ​ര​ഡി ഗാ​ന​ങ്ങ​ളു​മാ​യി പ്ര​ച​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ക്കു​റി വീ​ഡി​യോ പാ​ര​ഡി ഗാ​ന​ങ്ങ​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ.

വാ​ട്സാ​പ്പും ഫെ​യ്ബു​ക്കും വ​ഴി​യാ​ണ് കോ​വി​ഡ് കാ​ല​ത്തെ പ്ര​ച​ര​ണം കൂ​ടു​ത​ൽ എ​ന്ന​തി​നാ​ൽ വീ​ഡി​യോ പാ​ര​ഡി ഗാ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ പ്ര​ച​ര​ണ​ത്തി​നു കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ദൃ​ശ്യ വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും ഹെ​ഡ് ലൈ​നു​ക​ളും ബ്രേ​ക്കിം​ഗ് ന്യൂ​സു​ക​ളും വി​വി​ധ ഫ്ളാ​ഷ് ന്യൂ​സു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് വീ​ഡി​യോ പാ​ര​ഡി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഗ്രാ​ഫി​ക്സു​ക​ളു​ടെ സാ​ധ്യ​ത​ക​ളും വീ​ഡി​യോ​ക​ളി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​താ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ഗാ​ന​ങ്ങ​ളെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്ക​ഥ​ക​ളാ​ണ് യൂ​ഡി​എ​ഫി​ന്‍റെ ഗാ​ന​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്.

സ്വ​പ്ന​യും ബി​നീ​ഷും ശി​വ​ശ​ങ്ക​റും ജ​ലീ​ലു​മെ​ല്ലാം യു​ഡി​എ​ഫി​ന്‍റെ പാ​ര​ഡി​ഗാ​ന​ങ്ങ​ളി​ൽ വ​രു​ന്നു​ണ്ട്. സ്പ്രിം​ഗ​ള​റും ലൈ​ഫ് മി​ഷ​നും സ്വ​ർ​ണ​ക്ക​ട​ത്തും മ​യ​ക്കു​മ​രു​ന്നു​മെ​ല്ലാം എ​ൽ​ഡി​എ​ഫി​നെ​തി​രെ​യു​ള്ള പാ​ര​ഡി​ഗാ​ന​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നേ​രെ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യാ​ണ് ബി​ജെ​പി​യു​ടെ ഗാ​ന​ങ്ങ​ൾ ഒ​രു​ങ്ങു​ന്ന​ത്. പ​തി​വു​പോ​ലെ സൂ​പ്പ​ർ​ഹി​റ്റാ​യ മ​ല​യാ​ളം – ത​മി​ഴ് ഗാ​ന​ങ്ങ​ളു​ടെ പാ​ര​ഡി​ക​ളാ​ണ് കോ​വി​ഡ് കാ​ല​ത്ത് കേ​ര​ള​മെ​ങ്ങും അ​ല​യ​ടി​ക്കു​ന്ന​ത്.

Related posts

Leave a Comment