വി​ധിയ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ ..! കോഴിക്കോട് സ്ഥാനാർഥിനിരയിൽ മ​ന്ത്രി​മാ​ർ മു​ത​ൽ സി​നി​മാ​താ​രം​ വ​രെ…

 

കോ​ഴി​ക്കോ​ട് : ജ​ന​വി​ധി അ​റി​യാ​നു​ള്ള വോ​ട്ടെ​ണ്ണ​ലി​നു ഇനി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ര​ണ്ട്‌ മ​ന്ത്രി​മാ​ർ, സി​നി​മാ​താ​രം, യു​വ​ജ​ന​സം​ഘ​ട​ന​യു​ടെ അ​ഖി​ലേ​ന്ത്യാ​നേ​താ​വ്‌, വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ര​ണ്ടു​പേ​ർ എ​ന്നി​ങ്ങ​നെ താ​ര​നി​ബി​ഡ​മാ​യി​രു​ന്നു ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​നി​ര.

തപാൽവോട്ടുകൾ
25 നാ​ൾ മു​മ്പാ​ണ്‌ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട്‌ രേ​ഖ​പ്പെ​ടു​ത്തി​യ​ത്‌. ജി​ല്ല​യി​ൽ 13 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 96 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്‌ മ​ത്സ​രി​ച്ച​ത്‌. ഏ​പ്രി​ൽ ആ​റി​ന്‌ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20,06,605 പേ​ർ വോ​ട്ട്‌​ചെ​യ്‌​തു. 78.42 മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്‌. ത​പാ​ൽ വോ​ട്ടു​ക​ൾ​കൂ​ടി ക​ണ​ക്കി​ലാ​ക്കു​മ്പോ​ൾ ശ​ത​മാ​ന​ത്തി​ലും പോ​ളി​ങ്ങി​ലും ചെ​റി​യ മാ​റ്റ​മു​ണ്ടാ​കും.
കൊടുവള്ളിയിലെ ‘തിരക്ക്’

13 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ​കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ കൊ​ടു​വ​ള്ളി​യി​ലാ​യി​രു​ന്നു. 11 പേ​ർ. കോ​ഴി​ക്കോ​ട്‌ സൗ​ത്തി​ലും എ​ല​ത്തൂ​രി​ലു​മാ​യി​രു​ന്നു കു​റ​വ്‌. അ​ഞ്ചു പേ​ർ വീ​തം. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്‌​ണ​നും(​പേ​രാ​മ്പ്ര), എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​ണ്‌ (എ​ല​ത്തൂ​ർ) വി​ധി​തേ​ടി​യ മ​ന്ത്രി​മാ​ർ.

ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്റ്‌ പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്‌ ബേ​പ്പൂ​രി​ൽ മ​ത്സ​രി​ച്ചു. കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ കെ.​എം. അ​ഭി​ജി​ത്‌(​കോ​ഴി​ക്കോ​ട്‌ നോ​ർ​ത്ത്‌), എ​സ്‌​എ​ഫ്‌​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ കെ.​എം. സ​ച്ചി​ൻ​ദേ​വ്‌(​ബാ​ലു​ശേ​രി)​എ​ന്നി​വ​രാ​ണ്‌ അ​ങ്ക​ത്തി​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി സ​മ​ര​നാ​യ​ക​ർ. സ​ച്ചി​നെ നേ​രി​ട്ട ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യാ​ണ്‌ പോ​രി​നി​റ​ങ്ങി​യ സി​നി​മാ​താ​രം.

എം.​കെ. മു​നീ​ർ(​കൊ​ടു​വ​ള്ളി), പി.​ടി.​എ. റ​ഹീം(​കു​ന്ന​മം​ഗ​ലം), ഇ.​കെ. വി​ജ​യ​ൻ(​നാ​ദാ​പു​രം), കാ​രാ​ട്ട്‌ റ​സാ​ഖ്‌(​കൊ​ടു​വ​ള്ളി), പാ​റ​ക്ക​ൽ അ​ബ്ദു​ള്ള(​കു​റ്റ്യാ​ടി)​എ​ന്നി​വ​ർ വീ​ണ്ടും മ​ത്സ​രി​ച്ച​വ​രാ​ണ്‌. മൂ​ന്ന്‌ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ (കെ. ​പ്ര​വീ​ൺ​കു​മാ​ർ–- നാ​ദാ​പു​രം, എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ–-​കൊ​യി​ലാ​ണ്ടി, പി.​എം. നി​യാ​സ്‌–-​ബേ​പ്പൂ​ർ) യു​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി​ക​ളാ​യി.

മു​ൻ മേ​യ​റും (തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ–-​കോ​ഴി​ക്കോ​ട്‌ നോ​ർ​ത്ത്‌) ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് (​കാ​ന​ത്തി​ൽ ജ​മീ​ല–-​കൊ​യി​ലാ​ണ്ടി)​മു​ൾ​പ്പെ​ടെ എ​ൽ​ഡി​എ​ഫ്‌ നി​ര​യി​ലും. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശാ​യി​രു​ന്നു(​കോ​ഴി​ക്കോ​ട്‌ നോ​ർ​ത്ത്‌) എ​ൻ​ഡി​എ​യു​ടെ പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി.

യെച്ചൂരി, രാഹുൽ, അമിത് ഷാ
സീ​താ​റാം യെ​ച്ചൂ​രി, പ്ര​കാ​ശ്‌ കാ​രാ​ട്ട്‌, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, രാ​ഹു​ൽ​ഗാ​ന്ധി, അ​മി​ത്‌​ഷാ എ​ന്നി​ങ്ങ​നെ പ്ര​മു​ഖ​ർ ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ക​യു​ണ്ടാ​യി. ജി​ല്ല​യി​ൽ ഇ​ക്കു​റി​യും വ​ലി​യ മു​ന്നേ​റ്റ​മെ​ന്ന ആ​ത്മ​വി​ശ്വാ​സം എ​ൽ​ഡി​എ​ഫി​നു​ണ്ട്‌. ക​ഴി​ഞ്ഞ​ത​വ​ണ 13–-ൽ 11 ​സീ​റ്റും ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി​രു​ന്നു.

Related posts

Leave a Comment