പ​​​റ​​​ന്നു​​​യ​​​ര്‍​ന്ന് ചി​​​ക്ക​​​ന്‍, പ​​​ച്ച​​​ക്ക​​​റി​​​യും മു​​​ത​​​ലാ​​​കി​​​ല്ല, ഡീ​സ​ൽ സെ​ഞ്ചു​റിയിലേക്ക് ! തീവിലയില്‍ പൊരിഞ്ഞ് ജനം

ഷാ​​​ജി​​​മോ​​​ന്‍ ജോ​​​സ​​​ഫ്

കൊ​​​ച്ചി: കോ​​വി​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ ക​​​ഷ്ട​​​ന​​​ഷ്ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു ക​​​ര​​​ക​​​യ​​​റാ​​​ന്‍ പാടുപെടുന്ന ​ജ​​​ന​​​ത്തെ പൊ​​​റു​​​തി​​​മു​​​ട്ടി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് വി​​​ല​​​ക്ക​​​യ​​​റ്റം അ​​​തി​​​രൂ​​​ക്ഷം.

നി​​​ത്യോ​​​പ​​​യോ​​​ഗ​ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ മു​​​ത​​​ല്‍ നി​​​ര്‍​മാ​​​ണ സാ​​മ​​ഗ്രി​​ക​​ൾ വ​​രെ തീ​​​വി​​​ല​​​യി​​ൽ വേ​​വു​​ന്പോ​​ൾ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന് എ​​​ല്ലാ അ​​​ര്‍ഥ​​​ത്തി​​​ലും ജീ​​​വി​​​തം വ​​​ഴി​​​മു​​​ട്ടു​​​ക​​​യാ​​​ണ്.

ഇ​​​ന്ധ​​​ന​​​ത്തി​​​നും പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​നും പി​​​ന്നാ​​​ലെ വില കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന പ​​​ച്ച​​​ക്ക​​​റി, ചി​​​ക്ക​​​ന്‍​വി​​​ലകൾ വീ​​​ട്ട​​​മ്മ​​​മാ​​​രു​​​ടെ അ​​​ടു​​​ക്ക​​​ളബ​​​ജ​​​റ്റ് താ​​​ളം തെ​​​റ്റി​​​ക്കു​​​ന്നു.

സി​​​മ​​​ന്‍റും ക​​​മ്പി​​​യും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​വ​​യു​​ടെ വി​​​ല​​​വ​​​ര്‍​ധ​​​ന​​​യി​​​ല്‍ നി​​​ര്‍​മാ​​​ണ​​​മേ​​​ഖ​​​ല​​​യും ക​​ടു​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി.

ഗാ​​​ര്‍​ഹി​​​കാ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ല പ​​​ടി​​​പ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്ന് 906.50 ല്‍ ​​​എ​​​ത്തി​​​നി​​​ല്‍​ക്കു​​​മ്പോ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല യും ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി.

ഡീ​​സ​​ൽ ലി​​​റ്റ​​​റി​​​ന് 99.45 രൂ​​​പ​​​യാ​​​ണ് ത​​​ല​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

പെ​​​ട്രോ​​​ള്‍​ വി​​​ല നൂ​​​റു ക​​​ട​​​ന്നി​​​ട്ട് മാ​​​സ​​​ങ്ങ​​​ളാ​​​യി. 106.09 എ​​​ന്ന റി​​​ക്കാ​​​ര്‍​ഡ് വി​​​ല​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തേ​​​ത്. അ​​​നു​​​ദി​​​ന​​​മെ​​​ന്നോ​​​ണം വ​​​ര്‍​ധി​​​ക്കു​​​ന്ന പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല​​​ത​​​ന്നെ​​​യാ​​​ണ് അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യി മ​​റ്റു മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​യും വി​​​ല​​​വ​​​ര്‍​ധ​​​ന​​​യ്ക്കു കാ​​​ര​​​ണം.

ദു​​​ഃസ​​​ഹ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റ​​ത്തി​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നു മു​​ന്നോ​​ട്ടു​​ള്ള ജീ​​വി​​തം വ​​ലി​​യ ചോ​​ദ്യ​​ചി​​ഹ്ന​​മാ​​കു​​ന്നു. ഇ​​​ങ്ങ​​​നെ പോ​​​യാ​​​ല്‍ എ​​​ങ്ങ​​​നെ ജീ​​​വി​​​ക്കും എ​​​ന്ന അ​​​വ​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മി​​​ല്ലാ​​​തെ, അ​​ധി​​കാ​​രി​​ക​​ൾ നി​​​സം​​​ഗ​​​ത​​​യോ​​​ടെ നി​​ൽ​​ക്കു​​ന്നു.

പ​​​റ​​​ന്നു​​​യ​​​ര്‍​ന്ന് ചി​​​ക്ക​​​ന്‍

മ​​​ല​​​യാ​​​ളി​​​യു​​​ടെ തീ​​​ന്‍​മേ​​​ശ​​​യി​​​ലെ ഇ​​​ഷ്ട​​​വി​​​ഭ​​​വ​​​മാ​​​യ കോ​​​ഴി​​​യി​​​റ​​​ച്ചി​​​യു​​​ടെ വി​​​ല കേ​​​ട്ടാ​​​ല്‍ ക​​​ണ്ണു​​​ത​​​ള്ളും. മൂ​​​ന്നു മാ​​​സം മു​​​മ്പ് നൂ​​​റി​​​ല്‍ താ​​​ഴെ​​​യാ​​​യി​​​രു​​​ന്ന കോ​​​ഴി​​​വി​​​ല​ ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യി​​ൽ കു​​​തി​​​ച്ചു​​​യ​​​ര്‍​ന്ന് കി​​​ലോ​​​യ്ക്ക് 170 രൂ​​പ വ​​​രെ എ​​​ത്തി​.

പി​​ന്നീ​​ട് അ​​​ല്പം കു​​​റ​​​വു​​​ണ്ടാ​​​യെ​​ങ്കി​​​ലും ആ​​​ശ്വാ​​​സ​​​ത്തി​​​ന് വ​​​ക​​യി​​ല്ല. എ​​​റ​​​ണാ​​​കു​​​ള​​ത്ത് ഇ​​​ന്ന​​​ലെ മൊ​​​ത്ത​​​വ്യാ​​​പാ​​​ര വി​​​ല കി​​​ലോ​​​യ്ക്ക് 130 രൂ​​​പ​​​യും ചി​​​ല്ല​​​റ വി​​​ല 140-150 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.

320 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന പോ​​​ത്തി​​​റ​​​ച്ചിക്ക്​ പ​​​ലേ​​​ട​​​ത്തും ഇപ്പോൾ 360 ഉം 380 ഉം ആണ്.

സ​​​ര്‍​ക്കാ​​​ര്‍ വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​ട​​​പെ​​​ട്ട് ചി​​ക്ക​​ൻ വി​​​ല നി​​​യ​​​ന്ത്രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ ചി​​​ക്ക​​​ന്‍​വി​​​ഭ​​​വ​​​ങ്ങ​​​ള്‍ ബ​​​ഹി​​​ഷ്‌​​​ക​​​രി​​​ക്കു​​​മെ​​​ന്നു ഹോ​​ട്ട​​ലു​​ട​​മ​​ക​​ൾ പ​​റ​​യു​​ന്നു.

അ​​തേ​​സ​​മ​​യം, കോ​​​ഴി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​ല ര​​​ണ്ടി​​​ര​​​ട്ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്ന​​താ​​ണ് ചി​​ക്ക​​ൻ വി​​ല കൂ​​ടാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ് ഫാം ​​​ഉ​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​ത്.

ഇ​​​പ്പോ​​​ള്‍ കി​​​ട്ടു​​​ന്ന വി​​​ല​​​പോ​​​ലും ലാ​​​ഭ​​​കരമ​​​ല്ലെ​​​ന്നും കോ​​ഴി​​ക്ക​​ർ​​ഷ​​ക​​ർ പ​​ല​​രും രം​​ഗം വി​​ട്ടെ​​ന്നും അ​​​വ​​​ര്‍ പ​​​റ​​​യു​​​ന്നു.

പ​​​ച്ച​​​ക്ക​​​റി​​​യും മു​​​ത​​​ലാ​​​കി​​​ല്ല

ഒ​​​രാ​​​ഴ്ച​​​യാ​​​യി വി​​​ല​​​ക്ക​​​യ​​​റ്റം പ​​​ച്ച​​​ക്ക​​​റി​​​വി​​​പ​​​ണി​​​യെ​​​യും പി​​​ടി​​​ച്ചു​​​ല​​​യ്ക്കു​​​ക​​​യാ​​​ണ്. പ​​​ല ഇ​​​ന​​​ങ്ങ​​​ള്‍​ക്കും വി​​​ല ഇ​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​യി.

ത​​​ക്കാ​​​ളി, ബീ​​​ന്‍​സ്, മു​​​രി​​​ങ്ങ​​​ക്കാ​​​യ, കാ​​​ര​​​റ്റ് എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​ക്കെ തീ​​​പി​​​ടി​​​ച്ച വി​​​ല​​​യാ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ ഒ​​​രു കി​​​ലോ ത​​​ക്കാ​​​ളി​​​ക്ക് 70 രൂ​​​പ​​​യും മു​​​രി​​​ങ്ങ​​​ക്കാ​​​യ​​​യ്ക്കും പ​​​ച്ച​​​മാ​​​ങ്ങ​​​യ്ക്കും 90 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ല​​​ത്തെ ചി​​​ല്ല​​​റ വി​​​ല്പ​​​ന വി​​​ല.

കാ​​​ര​​​റ്റ് (70), അ​​​ച്ചി​​​ങ്ങ (50), വെ​​​ണ്ട​​​ക്കാ​​​യ(50), സ​​​വാ​​​ള (40), പ​​​ച്ച​​​ക്കാ​​​യ (40), ചെ​​​റു​​​നാ​​​ര​​​ങ്ങ (80) എ​​​ന്നി​​​വ​​​യ്ക്കും പോ​​​യ ആ​​​ഴ്ച​​​യി​​​ലെ വി​​​ല​​​യി​​​ല്‍​നി​​​ന്ന് ഏ​​​താ​​​ണ്ട് ഇ​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​യി.

പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വി​​ല ഇ​​തി​​ലും കൂ​​ടു​​ത​​ലാ​​ണ്. വി​​​ല ഉ​​യ​​ർ​​ന്ന​​തോ​​​​ടെ വി​​​ല്പ​​​ന​​​യി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യി.

ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും മ​​​ഞ്ഞി​​​ലും ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലും പ​​​ച്ച​​​ക്ക​​​റി​​​ക്കൃ​​​ഷി​​​ക്ക് നാ​​​ശം നേ​​​രി​​​ട്ട​​​തും ഗ​​താ​​ഗ​​ത​​ച്ചെ​​ല​​വ് കൂ​​ടി​​യ​​തു​​മാ​​ണ് വി​​ല വ​​ർ​​ധ​​ന​​യ്ക്കു കാ​​ര​​ണ​​മെ​​ന്നു മൊ​​​ത്ത​​​വ്യാ​​​പാ​​​രി​​​യാ​​​യ പി.​​​കെ.​​​വി വെ​​​ജി​​​റ്റ​​​ബി​​​ള്‍​സ് ഉ​​​ട​​​മ പോ​​​ള്‍ പ​​​റ​​​ഞ്ഞു.

തൊ​​​ട്ടാ​​​ല്‍ പൊ​​​ള്ളും സി​​​മ​​​ന്‍റ്

കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലെ ഇ​​​ള​​​വു​​​ക​​​ളെ​​​ത്തുട​​​ര്‍​ന്ന് ഉ​​​ണ​​​ര്‍​ന്നു​തു​​​ട​​​ങ്ങി​​​യ നി​​​ര്‍​മാ​​​ണ​​​മേ​​​ഖ​​​ല​​​യ്ക്ക് വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​വു​​​ക​​​യാ​​​ണ് കു​​​ത്ത​​​നെ​​​യു​​​ള്ള സി​​​മ​​​ന്‍റ് വി​​​ല​​​വ​​​ര്‍​ധ​​​ന.

ബ്രാ​​​ന്‍​ഡ​​​ഡ് സി​​​മ​​​ന്‍റി​​​ന് ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച വ​​​രെ 420 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന മൊ​​​ത്ത​​​വ്യാ​​​പാ​​​ര​​​വി​​​ല അ​​​ഞ്ചു​​​ദി​​​വ​​​സം​​​കൊ​​​ണ്ട് 480-490ല്‍ ​​​എ​​​ത്തി.

ചാ​​​ക്കൊ​​​ന്നി​​​ന് 500-510 രൂ​​​പ​​​യ്ക്കു വ​​​രെ​​​യാ​​​യി​​​രു​​​ന്നു ചി​​​ല്ല​​​റ വി​​​ല്പ​​​ന. ഓ​​​ഗ​​​സ്റ്റി​​​ല്‍ 390-400 ഉം ​​​സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ 400-450 ഉം ​​​ആ​​​യി​​​രു​​​ന്നു വി​​​ല.

വി​​​ലവ​​​ര്‍​ധ​​​ന​​​യു​​​ടെ മ​​​റ​​​വി​​​ല്‍ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി വ്യ​​​ത്യ​​​സ്ത നി​​​ര​​​ക്കു​​​ക​​​ള്‍ ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​യും ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്. ക​​​മ്പിവി​​​ല​​​യും മു​​​ക​​​ളി​​​ലോ​​​ട്ടാ​​​ണ്.

ര​​​ണ്ടു മാ​​​സം മു​​​മ്പ് 60 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ക​​​മ്പി​​​വി​​​ല 75ല്‍ ​​​എ​​​ത്തി. വി​​​ല​​​ക്ക​​​യ​​​റ്റ​​ത്തി​​ൽ നി​​​ര്‍​മാ​​​ണ​​​മേ​​​ഖ​​​ല​ സ്തം​​​ഭ​​​ന​​​ത്തി​​​ലേ​​​ക്കാ​​​ണ് നീ​​​ങ്ങു​​​ന്ന​​​ത്. വീ​​​ട് എ​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ സ്വ​​​പ്‌​​​ന​​​ത്തി​​നു​​​മേ​​​ല്‍ ക​​​രി​​​നി​​​ഴ​​​ല്‍ വീ​​​ഴു​​ന്നു.

ക​​​ല്‍​ക്ക​​​രി ഇ​​​റ​​​ക്കു​​​മ​​​തി​​ക്ക് ചെ​​​ല​​​വേ​​​റി​​​യ​​​ത് സി​​​മ​​​ന്‍റ് ഉ​​​ത്പാ​​​ദ​​​ന​​​ത്തെ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ചെ​​​ന്നും അ​​​താ​​​ണ് വി​​​ല​​​വ​​​ര്‍​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മെ​​​ന്നും ഉ​​​ത്പാ​​​ദ​​​ക ക​​​മ്പ​​​നി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു.

സി​​​മ​​​ന്‍റ് വി​​​ല ഇ​​​നി​​​യും വ​​​ര്‍​ധി​​​ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത​​​യെ​​​ന്നും 60 രൂ​​​പ വ​​​രെ കൂ​​ടി​​യേ​​ക്കാ​​മെ​​ന്നും അ​​​വ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഡീ​സ​ൽ സെ​ഞ്ചു​റിയിലേക്ക്

സം​​​സ്ഥാ​​​ന​​​ത്ത് പെ​​​ട്രോ​​​ള്‍-​​ഡീ​​​സ​​​ല്‍ വി​​​ല കൂ​​ടു​​ത​​ൽ ഉ​​യ​​ര​​ത്തി​​ലേ​​ക്ക്. പെ​​​ട്രോ​​​ളി​​​ന് 30 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 37 പൈ​​​സ​​​യും ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​ച്ചു.

പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 104.27 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 97.76 രൂ​​​പ​​​യു​​​മാ​​​യി​​രു​​ന്നു കൊ​​​ച്ചി​​​യി​​​ലെ ഇ​​​ന്ന​​​ല​​​ത്തെ വി​​​ല. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ഡീ​​​സ​​​ല്‍ വി​​​ല സെ​​​ഞ്ചു​​​റി​​ക്ക് തൊ​​ട്ട​​രി​​കി​​ലെ​​ത്തി.

99.45 രൂ​​പ​​യി​​ലെ​​ത്തി അ​​വി​​ടെ വി​​ല. പെ​​ട്രോ​​ളി​​ന് 106.09 രൂ​​പ​​യു​​മാ​​യി.ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു മു​​​ത​​​ല്‍ എ​​ണ്ണ​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​ മു​​ട​​ങ്ങാ​​തെ തു​​ട​​രു​​ക​​യാ​​ണ്. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള​​​ളി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് 2.65 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 3.31 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു.

അതേസമയം, മും​​​​ബൈ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഡീ​​​​സ​​​​ലി​​​​ന് ഇന്നലെ 100.29 രൂ​​​​പ​​​​യാ​​​​യി. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഡീ​​​​സ​​​​ൽ​​​​വി​​​​ല 92.47 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. അ​​​ന്താ​​​രാഷ്‌ട്ര വി​​​പ​​​ണി​​​യി​​​ല്‍ ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വി​​​ല​​​യി​​​ലെ മാ​​​റ്റ​​​വും ഡോ​​​ള​​​ര്‍ വി​​​നി​​​മ​​​യ​​​ത്തി​​​ലു​​​ള​​​ള മാ​​​റ്റ​​​വു​​​മാ​​​ണ് വി​​​ല ഉ​​​യ​​​രാ​​​ന്‍ കാ​​​ര​​​ണ​​മാ​​യി പ​​റ​​യു​​ന്ന​​ത്.

Related posts

Leave a Comment