ലോക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന് സ്ഥാ​നാ​ർ​ഥിയു​ടെ കോ​ളം ഒ​ഴിച്ച് കൊച്ചിയിലെ കോ​ണ്‍​ഗ്ര​സു​കാ​ർ  മ​തി​ലെ​ഴു​ത്തു തു​ട​ങ്ങി

ചെ​റാ​യി: ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​വും സ്ഥാ​നാ​ർ​ഥി നി​ർ​ണയ​വും ആ​കും​മു​ന്പേ വൈ​പ്പി​നി​ൽ കോ​ണ്‍​ഗ്ര​സു​കാ​ർ മ​തി​ലെ​ഴു​ത്തു തു​ട​ങ്ങി. കോ​ണ്‍​ഗ്ര​സി​ന്‍റെ ചി​ഹ്ന​മാ​യ കൈ​പ്പ​ത്തി​യും ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥിയു​ടെ കോ​ളം ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. സി​റ്റിം​ഗ് എംപി പ്ര​ഫ.​ കെ.​വി. തോ​മ​സ് ത​ന്നെ​യാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ കാ​ര്യ​ങ്ങ​ളു​മാ​യി ഇ​പ്പോ​ൾ മു​ന്നോ​ട്ട് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു മാ​റ്റ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് മ​തി​ലെ​ഴു​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ണ്‍​ഗ്ര​സ് ഐ ​ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സോ​ളി​രാ​ജ് സൂ​ചി​പ്പി​ച്ചു.

Related posts