ഗൾഫിലുള്ള മകന് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ച് തട്ടിയെടുത്തത് 41,000 രൂപ;  തട്ടിപ്പിന്‍റെ പുത്തൻ രീതികേട്ടാൽ ഞെട്ടാത്തവരും ഞെട്ടും…

കോ​ട്ട​യം: പ്രാ​യ​മാ​യ​വ​രെ എ​ങ്ങ​നെ​യും ക​ബ​ളി​പ്പി​ക്കാം എ​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ന​ലെ വാ​ക​ത്താ​ന​ത്ത് ന​ട​ന്ന​ത്. 75 വ​യ​സു​ള്ള വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് 41000 രൂ​പ​യാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ട്ടി​യെ​ടു​ത്ത​ത്. ഗ​ൾ​ഫി​ലു​ള്ള മ​ക​ന് എ​ട്ടു ല​ക്ഷം രൂ​പ ലോ​ട്ട​റി​യ​ടി​ച്ചെ​ന്നാ​ണ് ഒ​രു വി​രു​ത​ൻ വീ​ട്ടി​ലെ ലാ​ൻ​ഡ് ഫോ​ണി​ൽ വി​ളി​ച്ച് ത​ട്ടി​വി​ട്ട​ത്.

ആ​രോ​ടും ഇ​ക്കാ​ര്യം പ​റ​യ​രു​ത് പ​ര​മ ര​ഹ​സ്യ​മാ​യി​രി​ക്ക​ണ​മെ​ന്നും പ്ര​ത്യേ​കം പ​റ​ഞ്ഞു. വ​യോ​ധി​ക​യും ഭ​ർ​ത്താ​വും ചാ​യ​കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ഫോൺ കോ​ൾ വ​ന്ന​ത്. ഉ​ട​നെ വ​യോ​ധി​ക പ​ണ​വു​മെ​ടു​ത്ത് ഭ​ർ​ത്താ​വി​നോ​ടു പോ​ലും പ​റ​യാ​തെ ഓ​ട്ടോ​റി​ക്ഷ​യി​ൽ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പാ​ഞ്ഞു. വി​ദേ​ശ​ത്തു നി​ന്നു​ള്ള പ​ണം ല​ഭി​ക്കു​ന്ന​തി​ന് ഏ​റെ ക​ട​ന്പ​ക​ളു​ണ്ടെ​ന്നും അ​തി​നാ​ണ് പ​ണ​മെ​ന്നു​മാ​ണ് വി​ളി​ച്ച​യാ​ൾ പ​റ​ഞ്ഞ​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​രു​ന്ന​യാ​ളു​ടെ അ​ട​യാ​ള​വും പ​റ​ഞ്ഞി​രു​ന്നു. അ​യാ​ൾ ഒ​രു കു​പ്പി​വെ​ള്ളം കൈ​യ്യി​ൽ പി​ടി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ട​യാ​ളം. പി​ന്നെ ഷ​ർ​ട്ടി​ന്‍റെ നി​റ​വും. സ്റ്റേ​ഷ​നി​ൽ ഓ​ട്ടോ​യി​റ​ങ്ങി​യ വ​യോ​ധി​ക വേ​ഗം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി അ​ട​യാ​ളം നോ​ക്കി ആ​ളെ ക​ണ്ടു​പി​ടി​ച്ച് പ​ണം ന​ല്കി. വേ​ഗം തി​രി​കെ വീ​ട്ടി​ലെ​ത്തി.

ഇ​തി​നി​ടെ കൊ​ച്ചു​മ​ക​നോ​ട് മാ​ത്രം വി​വ​രം പ​റ​ഞ്ഞു. കൊ​ച്ചു​മ​ക​ന് സം​ശ​യം തോ​ന്നി വാ​ക​ത്താ​നം പോ​ലീ​സി​ൽ വി​വ​രം ധ​രി​പ്പി​ച്ചു. പോ​ലീ​സ് എ​ത്തു​ന്ന​തി​നു മു​ൻ​പേ വ​യോ​ധി​ക പ​ണം ന​ല്കി വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ വ​യോ​ധി​ക ഗ​ൾ​ഫി​ലു​ള്ള മ​ക​നെ വി​ളി​ച്ച് എ​പ്പോ​ഴാ​ണ് ലോ​ട്ട​റി​യു​ടെ പ​ണം കി​ട്ടു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് ശ​രി​ക്കും ബോ​ധ്യ​പ്പെ​ട്ട​ത്.

എ​ന്താ​യാ​ലും ത​ട്ടി​പ്പു​കാ​ര​ന്‍റെ ചി​ത്രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നു​ള്ള​ത് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ന്‍റ്സും ഷ​ർ​ട്ടും ധ​രി​ച്ച ത​ട്ടി​പ്പു​കാ​ര​നെ ഉ​ട​നെ കു​ടു​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Related posts