സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വർധിപ്പിക്കുന്നു; നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മ്പോൾ ന​ഷ്ട​മാ​യി​രി​ക്കുമെന്ന ഉടമകളുടെ ആവശ്യം ന്യായമെന്ന് മന്ത്രിസഭ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വർധിപ്പിക്കാൻ തീ​രു​മാ​നം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ലാ​ണ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്പോ​ൾ ന​ഷ്ട​മാ​യി​രി​ക്കു​മെ​ന്നും അ​തി​നാ​ൽ ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ൾ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാണെന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തി. പൊ​തു​ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കും.

ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി. ജി​ല്ല​യ്ക്കു​ള്ളി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം ബ​സ് സ​ർ​വീ​സ്. യാ​ത്ര​ക്കാ​രെ പ​രി​മി​ത​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ബ​സ് യാ​ത്ര അ​നു​വ​ദി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment