അ​പ​ക​ടം പ​തി​വാ​കു​ന്നു; മ​ല​യോ​ര ക​വ​ല​ക​ളെ അ​പ​ക​ട​മു​ക്ത മേ​ഖ​ല​ക​ളാ​ക്കാ​ൻ ന​ട​പ​ടി വേ​ണം

പെ​രു​മ്പ​ട​വ്: മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​വ​ല​ക​ളി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു.​റോ​ഡു​ക​ൾ മെ​ക്കാ​ഡം ടാ​റിം​ഗ് ആ​യെ​ങ്കി​ലും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ പെ​രു​കാ​ൻ കാ​ര​ണം. ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കു​ന്ന​തി​ലെ വീ​ഴ്ച​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. തേ​ർ​ത്ത​ല്ലി, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പൂ​വ്വം, തെ​റ്റു​ന്ന റോ​ഡ്, ഒ​ടു​വ​ള്ളി​ത്ത​ട്ട്, ച​പ്പാ​ര​പ്പ​ട​വ്, എ​ട​ക്കോം, പെ​രു​മ്പ​ട​വ് എ​ന്നീ ടൗ​ണു​ക​ളി​ലെ ജം​ഗ്ഷ​നു​ക​ളി​ൽ എ​പ്പോ​ൾ വേ​ണെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നേ​ക്കാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

എ​വി​ടെ​യു​മി​ല്ല സി​ഗ്ന​ലു​ക​ൾ

തേ​ർ​ത്ത​ല്ലി​യി​ലും ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പ​തി​വാ​യി ഗ​താ​ഗ​ത കു​രു​ക്കു​ക​ൾ ഉ​ണ്ടാ​കു​ന്ന പൂ​വ്വം, ഒ​ടു​വ​ള്ളി​ത്ത​ട്ട്, തെ​റ്റു​ന്ന റോ​ഡ്, ച​പ്പാ​ര​പ്പ​ട​വ് ടൗ​ൺ പ്ര​ദേ​ശ​ങ്ങ​ളി​ൽ ട്രാ​ഫി​ക്ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ലും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ളി​പ്പ​റ​മ്പ് – ആ​ല​ക്കോ​ട് പ്ര​ധാ​ന പാ​ത​യി​ൽ നി​ന്ന് ച​പ്പാ​ര​പ്പ​ട​വി​ലേ​ക്ക് വ​ഴി തി​രി​ഞ്ഞ് പോ​കു​ന്ന ഒ​ടു​വ​ള്ളി​ത്ത​ട്ട് തെ​റ്റു​ന്ന റോ​ഡ് ജം​ഗ്ഷ​നു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ട്രാ​ഫി​ക്ക് സിം​ഗ​ൽ ലൈ​റ്റു​ക​ൾ ഇ​ല്ലാ​ത്ത​തും വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

പ​ല​പ്പോ​ഴും ശാ​ഖ​റോ​ഡി​ൽ​നി​ന്ന് ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ളും പ്ര​ധാ​ന പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ത​മ്മി​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. തേ​ർ​ത്ത​ല്ലി​യി​ൽ മ​ല​യോ​ര ഹൈ​വേ​യി​ലേ​ക്ക് മേ​രി​ഗി​രി, പെ​രു​മ്പ​ട​വ്,തി​മി​രി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​യ​റി​വ​രു​ന്ന​ത് സി​ഗ്ന​ൽ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ളി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്.

തോ​ന്നും പോ​ലു​ള്ള പാ​ർ​ക്കിം​ഗ്

തേ​ർ​ത്ത​ല്ലി​യി​ലും ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ടൗ​ണു​ക​ളി​ലെ​യും പ്ര​ധാ​ന വി​ഷ​യം ടൗ​ണി​ലെ പാ​ർ​ക്കിം​ഗ് ആ​ണ്. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി ക​വ​ല​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്നു. ടൗ​ണു​ക​ളി​ൽ കൃ​ത്യ​മാ​യ പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​ത് കൊ​ണ്ട് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ തോ​ന്നു​ന്നി​ട​ത്ത് വാ​ഹ​നം നി​ർ​ത്തി പോ​കു​ന്ന​ത് പ​തി​വാ​ണ്. പൂ​വം ടൗ​ണി​ൽ നി​ന്ന് പ​ന്നി​യൂ​ർ ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന ക​വ​ല​യി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത​യി​ൽ

പ്ര​ധാ​ന റോ​ഡു​ക​ളി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണു​മ്പോ​ൾ ഓ​ടി മാ​റേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് തേ​ർ​ത്ത​ല്ലി,തെ​റ്റു​ന്ന റോ​ഡ്, എ​ട​ക്കോം, പൂ​വ്വം, ച​പ്പാ​ര​പ്പ​ട​വ് തു​ട​ങ്ങി​യ ക​വ​ല​ക​ളി​ൽ എ​ത്തു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക​ർ. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം പ​തി​വാ​ണെ​ന്ന് പൂ​വം ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത ക​ണ്ടെ​ത്തു​ന്ന കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചാ​ൽ അ​മി​ത വേ​ഗ​ത ഒ​ഴി​വാ​ക്കാ​നാ​കും. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ പോ​ലീ​സി​ൽ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​ക​ളു​ണ്ടാ​വു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. നേ​ര​ത്തെ നാ​ടു​കാ​ണി​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത ക​ണ്ടെ​ത്താ​നാ​യി കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ർ​ഷ​ങ്ങ​ളാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ടി​യാ​ടി സൂ​ച​നാ ബോ​ർ​ഡു​ക​ൾ

മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലെ മി​ക്ക സൂ​ച​ന ബോ​ർ​ഡു​ക​ളു​ണ്ടെ​ങ്കി​ലും പ​ല​തും മ​റി​ഞ്ഞ് വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​ക്കാ​ലം ശ​ക്തി പ്രാ​പി​ക്കു​മ്പോ​ൾ ഇ​വ​യി​ൽ പ​ല​തി​ലും കാ​ടു മൂ​ടി​യും പാ​യ​ൽ പി​ടി​ച്ചും കി​ട​ക്കു​ന്ന​തും പ​തി​വാ​ണ്. ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ സൂ​ച​ന ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

Related posts

Leave a Comment