കാ​ടി​റ​ങ്ങി നാ​ടി​നെ വി​റ​പ്പി​ച്ച് കാട്ടുകൊമ്പന്‍; ആനയെ തുരത്തുന്നതിനിടെ കൈയിലിരുന്ന് പ​ട​ക്കം പൊ​ട്ടി വ​നം വകുപ്പ് ജീവനക്കാരന് പ​രി​ക്ക്; പ്രദേശത്ത് കനത്ത കൃഷിനാശം

aanaപ​ന​മ​രം: കാ​ടി​റ​ങ്ങി​യ കാ​ട്ടു​കൊ​ന്പ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ടി​നെ വി​റ​പ്പി​ച്ചു. ആ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ  കൈ​യി​ലി​രു​ന്ന പ​ട​ക്കം പൊ​ട്ടി വ​നം വ​കു​പ്പ് ഡ്രൈവ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ താ​ഴെ നെ​ല്ലി​യ​ന്പ​ത്താ​യി​രു​ന്നു കൊ​ന്പ​ന്‍റെ വി​ഹാ​രം. സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ൽ നി​ല​യു​റ​പ്പി​ച്ച കൊ​ന്പ​ൻ വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തെ നാ​ട്ടു​കാ​രെ വെ​ള്ളം​കു​ടി​പ്പി​ച്ചു. പ​ട​ക്കം പൊ​ട്ടി ഡ്രൈ​വ​ർ മാ​നു​വ​ലി​നാ​ണ് പ​രി​ക്ക്. ഇ​ദ്ദേ​ഹം ചി​കി​ത്സ നേ​ടി.

സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ നെ​യ്ക്കു​പ്പ  സെ​ക്ഷ​ൻ  പ​രി​ധി​യി​ലെ  അ​മ്മാ​നി വ​ന​ത്തി​ൽ​നി​ന്നെ​ത്തി​യ  ആ​ന​യാ​ണ് നേ​രം തി​രി​കെ പോ​കാ​തെ കൃ​ഷി​യി​ട​ത്തി​ൽ ത​ങ്ങി​യ​ത്. രാ​വി​ലെ പ​ണി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് തോ​ട്ട​ത്തി​ൽ ആ​ന​യെ  ആ​ദ്യം ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞ് ഇ​രു​ളം, നെ​യ്ക്കു​പ്പ, പാ​തി​രി സെ​ക്ഷ​നു​ക​ളി​ൽ  വ​നം  ഉ​ദ്യേ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ആ​ന​യെ തു​ര​ത്തു​ന്ന​ത് ശ്ര​മ​ക​ര​വും അ​പ​ക​ട​ക​ര​വു​മാ​ണ്.

അ​തി​നാ​ൽ വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ച ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ നെ​ല്ലി​യ​ന്പ​ത്തും സ​മീ​പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ശേ​ഷ​മാ​ണ് ആ​ന​യെ വ​ന​ത്തി​ലേ​ക്ക് ഓ​ടി​ക്കു​ന്ന​തി​നു തു​ട​ക്ക​മി​ട്ട​ത്. നെ​ല്ലി​യ​ന്പ​ത്തെ തോ​ട്ട​ത്തി​ൽ നി​ന്നി​റ​ങ്ങി​യ ആ​ന ചെ​ന്പോ​ട്ടി​വ​യ​ലി​ലൂ​ടെ   പു​ഞ്ച​വ​യ​ലി​ലും  തു​ട​ർ​ന്ന് പ​ന​മ​രം-​ന​ട​വ​യ​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് അ​മ്മാ​നി വ​ന​ത്തി​ലേ​ക്കും ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്കും വ​ന​പാ​ല​ക​ർ​ക്കും ആ​ശ്വാ​സ​മാ​യ​ത്. ആ​ന​യി​റ​ങ്ങി​യ പ്ര​ദേ​ശ​ത്ത് ക​ന​ത്ത കൃ​ഷി​നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്. അ​മ്മാ​നി വ​ന​ത്തി​ൽ​നി​ന്നു​കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ആ​ന​ക​ൾ എ​ത്തി​യ​ത് നെ​ല്ലി​യ​ന്പം നി​വാ​സി​ക​ളെ ച​കി​ത​രാ​ക്കി​യി​ട്ടു​ണ്ട്.

Related posts