മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നെ തടഞ്ഞ് നിർത്തി ഒരു സംഘം ക്രൂരമായി മർദിച്ചു; പരിക്കേറ്റ് റോഡിൽ കിടന്ന ഹമീദിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്

hammedപാ​നൂ​ർ: മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നെ ബൈ​ക്ക് ത​ട​ഞ്ഞ് ഒ​രു സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ക​രി​യാ​ട് കി​ട​ഞ്ഞി​യി​ലെ ഹ​മീ​ദ് കി​ട​ഞ്ഞി​യ്ക്കാ​ണ് (46) മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ഒ​രു ക​ല്യാ​ണ വീ​ട്ടി​ൽ പോ​യി തി​രി​ച്ചു വ​രു​മ്പോ​ൾ കി​ട​ഞ്ഞി- ഉ​ണ്യ​ൻ​ക​ട​വ് റോ​ഡി​ൽ വെ​ച്ചാ​ണ് സം​ഭ​വം.

ബൈ​ക്കി​ന് കു​റു​കെ ചാ​ടി​യ അ​ക്ര​മി​സം​ഘം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ഇ​രു കൈ​ക്കും കാ​ലി​നും ന​ട്ടെ​ല്ലി​നു​മാ​ണ് പ​രി​ക്ക്.​റോ​ഡി​ൽ ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​മീ​ദി​നെ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളെ ഇ​ന്ന് രാ​വി​ലെ ശ​സ്‌​ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി.

പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ൽ വ്യാ​പാ​രി​യാ​യ ഹ​മീ​ദ് കി​ട​ഞ്ഞി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​വി​ലെ 6 മു​ത​ൽ പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ൽ വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ച് ഹ​ർ​ത്താ​ലാ​ച​രി​ച്ചു വ​രി​ക​യാ​ണ്. വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. ഹ​മീ​ദി​ന്‍റെ പ​രാ​തി​യി​ൽ ചൊ​ക്ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts