ആ​ന​പ്പാ​പ്പാ​ന്‍റെ ‘പാ​ന്പു​ക​ളി’: പേ​ടി​മാ​റാ​ന്‍ ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി ആ​ന​യു​ടെ അ​ടി​യി​ലൂ​ടെ ന​ട​ത്തം: നി​ല​ത്ത് വീ​ണ്കു​ട്ടി; ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ജീ​വ​ൻ പ​ണ​യം​വ​ച്ച് അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സം. മു​ൻ​പ് പാ​പ്പാ​ൻ ഉ​ൾ​പ്പെടെ​യു​ള്ള​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ച​രി​ത്ര​മു​ള്ള ആ​ന​യു​ടെ വ​യ​റി​ന​ടി​യി​ലൂ​ടെ മാ​റ്റു​ന്ന​തി​നി​ടെ കൈ​വി​ട്ട് കു​ഞ്ഞ് നി​ല​ത്തു​വീ​ണു.

ഹ​രി​പ്പാ​ട് ന​ട​ന്ന ഈ ​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ, ത​ല​നാ​രി​ഴ​യ്ക്കാ​ണ് പി​ഞ്ചു​കു​ഞ്ഞ് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക്ഷേ​ത്ര​ത്തി​ൽ കു​ഞ്ഞി​ന്‍റെ ചോ​റൂ​ണ് ച​ട​ങ്ങി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഈ ​അ​പ​ക​ട​ക​ര​മാ​യ നീ​ക്കം.

ഹ​രി​പ്പാ​ട് സ്ക​ന്ദ​ൻ എ​ന്ന ആ​ന​യു​ടെ അ​ടി​യി​ലൂ​ടെ​യാ​ണ് കു​ഞ്ഞി​നെ മാ​റ്റാ​ൻ ശ്ര​മി​ച്ച​ത്. ഒ​രു പാ​പ്പാ​ൻ കു​ഞ്ഞി​നെ ആ​ന​യു​ടെ തു​മ്പി​ക്കൈ​ക്ക​ടി​യി​ലൂ​ടെ മ​റു​വ​ശ​ത്തു​ള്ള പാ​പ്പാ​ന് കൈ​മാ​റു​ക​യും ര​ണ്ടാ​മ​ത്തെ പാ​പ്പാ​ൻ കു​ഞ്ഞു​മാ​യി ആ​ന​യു​ടെ കാ​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ തി​രി​കെ വ​രാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് പാ​പ്പാ​ന്‍റെ കൈയിൽനി​ന്നു വ​ഴു​തി കു​ഞ്ഞ് ആ​ന​യു​ടെ കാ​ൽ​ച്ചു​വ​ട്ടി​ലേ​ക്ക് വീ​ണ​ത്. ഭാ​ഗ്യംകൊ​ണ്ട് മാ​ത്ര​മാ​ണ് ആ​ന കു​ഞ്ഞി​നെ ച​വി​ട്ടാ​തി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ പാ​പ്പാ​ൻ കു​ഞ്ഞി​നെ വാ​രി​യെ​ടു​ത്ത് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

 

Related posts

Leave a Comment