മനുഷ്യ സുഹൃത്തുമായി വീണ്ടും ഒന്നിച്ച് ആനകൾ; ഹൃദയസ്പർശിയായ വീഡിയോ വൈറൽ

മൃ​ഗ​ങ്ങ​ൾ മ​നു​ഷ്യ​രോ​ട് സ്നേ​ഹ​വും വാ​ത്സ​ല്യ​വും പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്. അ​വ​ർ അ​നാ​യാ​സ​മാ​യി മ​നു​ഷ്യ​രു​മാ​യി ഇ​ണ​ങ്ങു​ന്നു. അ​ടു​ത്തി​ടെ ര​ണ്ട് ആ​ന​ക​ൾ ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ത​ങ്ങ​ളു​ടെ മ​നു​ഷ്യ സു​ഹൃ​ത്തു​മാ​യി സ​ന്തോ​ഷ​ത്തോ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

സു​ഹൃ​ത്തി​നെ ക​ണ്ട​യു​ട​ൻ സ​ന്തോ​ഷം അ​ട​ക്കാ​ൻ ക​ഴി​യാ​തെ ആ​ന​ക​ൾ ആ​വേ​ശ​ഭ​രി​ത​രാ​കു​ന്ന​താ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഗു​ഡ് ന്യൂ​സ് മൂ​വ്‌​മെ​ന്‍റ് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ​യി​ൽ ആ​ഴം കു​റ​ഞ്ഞ വെ​ള്ള​ത്തി​ൽ നി​ൽ​ക്കു​ന്ന ഒ​രു മ​നു​ഷ്യ​ൻ ര​ണ്ട് ആ​ന​ക​ളെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. ആ​ന​ക​ൾ അ​യാളെ ക​ണ്ട​യു​ട​നെ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ​അടു​ത്തേ​ക്ക് ഓ​ടി വ​രു​ന്നു.

“ത​ങ്ങ​ളു​ടെ പ്രി​യ സു​ഹൃ​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷി​ക്കു​മ്പോ​ൾ അ​വ​രു​ടെ ആ​ഹ്ലാ​ദ​വും ആ​വേ​ശ​വും പ്ര​ക​ട​മാ​ണ്. ഇ​ത് മ​നു​ഷ്യ​രും ആ​ന​ക​ളും ത​മ്മി​ൽ രൂ​പ​പ്പെ​ടു​ന്ന ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ്.” മ​നു​ഷ്യ​ൻ ആ​ന​ക​ളെ ഊ​ഷ്മ​ള​മാ​യി ആ​ലിം​ഗ​നം ചെ​യ്യു​ന്നു, അ​വ ത​മ്മി​ലു​ള്ള വൈ​കാ​രി​ക ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്നു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment