ന​വ​കേ​ര​ള സ​ദ​സി​ന് ആ​ശം​സാ ബോ​ർ​ഡ് വെച്ച് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക്: കോ​ണ്‍​ഗ്ര​സി​ൽ വി​വാ​ദം


മാ​ന​ന്ത​വാ​ടി: ന​വ​കേ​ര​ള സ​ദ​സി​ന് ആ​ശം​സ അ​റി​യി​ച്ച് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത് കോ​ണ്‍​ഗ്ര​സി​ൽ വി​വാ​ദ​മാ​യി.

കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. കെ​പി​സി​സി സ​ർ​ക്കു​ല​ർ അ​വ​ഗ​ണി​ച്ചാ​ണ് ബാ​ങ്ക് ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്നു കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു.


ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ബാ​ങ്കി​ന് മു​ന്നി​ലും ഗാ​ന്ധി പാ​ർ​ക്കി​ലും ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ ഭ​ര​ണ​സ​മി​തി​യി​ലെ ഡ​യ​റ​ക്ട​ർ​മാ​രി​ൽ പ​ല​രും കൈ​ക​ഴു​കി.

ത​ങ്ങ​ൾ അ​റി​യാ​തെ പ്ര​സി​ഡ​ന്‍റും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. അ​തേ​സ​മ​യം, സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ന്യാ​യീ​ക​ര​ണം.

വി​ഷ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​ണ്.

Related posts

Leave a Comment