വന്യമൃഗങ്ങൾ പലപ്പോഴും അവയെ പരിപാലിക്കുന്ന മനുഷ്യരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നു. ഒരു ആനയും അതിന്റെ പരിപാലകനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കാണിക്കുന്ന ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
റെയിൽവേ ബ്യൂറോക്രാറ്റായ അനന്ത് രൂപനഗുഡി എക്സിലാണ് ഹൃദയസ്പർശിയായ ഈ വീഡിയോ പങ്കിട്ടത്. അതിനുശേഷം ഈ ശ്രദ്ധേയമായ വീഡിയോ 40,000 ആളുകളാണ് കണ്ടത്.
വീഡിയോയിൽ ആന തുമ്പിക്കൈ കൊണ്ട് മനുഷ്യനെ ആലിംഗനം ചെയ്യുന്നു. ഇരുചക്രവാഹനത്തിൽ കയറാൻ ശ്രമിച്ചിട്ടും ആന പിരിഞ്ഞുപോകാതെ അയാളെ ചേർത്തുപിടിച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആളുകൾ ഏറ്റെടുത്തു.
https://twitter.com/Ananth_IRAS/status/1707028304354820247?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1707028304354820247%7Ctwgr%5E047f2a9aa383622b9283fc04381c43350a361983%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fwatch-young-elephant-hugs-caretaker-refusing-to-let-go-4436893
