ആ​ശു​പ​ത്രി വാ​ർ​ഡി​ലും സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ​യി​ല്ലേ? യു​വ​തി​യു​ടെ പു​ത​പ്പ് വ​ലി​ച്ചു​മാ​റ്റി അ​തി​ക്ര​മ​ശ്ര​മം; ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി അ​ടി​ച്ചൊ​തു​ക്കി; പ്ര​തി ഓ​ടി ര​ക്ഷ​പെ​ട്ടു

രാ​ത്രി ര​ണ്ടു​മ​ണി… ആ​ശു​പ​ത്രി വാ​ർ​ഡി​ൽ എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ൽ! രോ​ഗി​യു​ടെ സ​മീ​പം ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ പു​ത​പ്പ് വ​ലി​ച്ചു​മാ​റ്റി അ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച് യു​വാ​വ്! ഞെ​ട്ടി​യു​ണ​ർ​ന്ന യു​വ​തി പ്ര​തി​യെ അ​ടി​ച്ചു​തു​ര​ത്തി! പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടോ​ടി! കേ​ട്ടാ​ൽ ഒ​രു സി​നി​മാ ക​ഥ​യാ​ണെ​ന്ന് തോ​ന്ന​ണ്ട. ക​ർ​ണാ​ട​ക​യി​ലെ ഹാ​വേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​മാ​ണ്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രോ​ഗി​യു​ടെ സ​മീ​പം ത​റ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യ യു​വാ​വ് പു​ത​പ്പ് വ​ലി​ച്ചു​മാ​റ്റു​ക​യും ശ​രീ​ര​ത്തി​ൽ അ​നു​ചി​ത​മാ​യി സ്പ​ർ​ശി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണം.

പെ​ട്ടെ​ന്ന് ഉ​റ​ക്ക​മു​ണ​ർ​ന്ന യു​വ​തി ഉ​ട​ൻ ത​ന്നെ പ്ര​തി​ക​രി​ക്കു​ക​യും ഇ​യാ​ളെ അ​ടി​ക്കു​ക​യും ചെ​യ്തു. ബ​ഹ​ളം കേ​ട്ട് വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രും ഉ​ണ​ർ​ന്ന​തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ന്നു.

ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ത​ട​യു​ക​യും ഒ​രാ​ൾ കോ​ള​റി​ൽ പി​ടി​ച്ച് നി​ല​ത്തേ​ക്ക് അ​മ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി​ടി​യി​ൽ​നി​ന്ന് കു​ത​റി​മാ​റി​യ ഇ​യാ​ൾ ഒ​ടു​വി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ആ​ഴ്ച ഇ​തേ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് കു​റ​ഞ്ഞ​ത് പ​ത്ത് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. ആ ​സം​ഭ​വ​ത്തി​ലും ഇ​തേ യു​വാ​വി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് സം​ശ​യം. ഒ​രേ വ്യ​ക്തി വീ​ണ്ടും വീ​ണ്ടും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ക​ട​ന്നു​ക​യ​റി​യി​ട്ടും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ത​ട​ഞ്ഞി​ല്ലെ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment