ആനകള്‍ക്കും സ്വാതന്ത്രം, 80 വര്‍ഷത്തെ അടിമപ്പണിക്കുശേഷം ആ പാവം ആനകള്‍ സ്വാതന്ത്രത്തിലേക്ക് പിച്ചവെച്ചു

തായ്‌ലന്‍ഡില്‍ വര്‍ഷങ്ങളായി അടിമപ്പണി ചെയ്തുകൊണ്ടിരുന്ന രണ്ട് പിടിയാനകള്‍ക്ക് തങ്ങളുടെ അവസാന നാളുകളില്‍ പൂര്‍ണ സ്വാതന്ത്രം e-2കിട്ടി. ബൂണ്‍മേ, ബൂബാന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആനകള്‍ക്കാണ് വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടിന് ശേഷം അവരുടെ സന്തോഷകരമയ ജീവിതം തിരിച്ചുകിട്ടിയത്. ബൂണ്‍മേ 50 വര്‍ഷമായും ബൂബാന്‍ 80 വര്‍ഷമായും അടിമകളായി കഴിയുകയായിരുന്നു. തായ്‌ലന്‍ഡിലെ ഒരു തടിമില്ലിലെ ജോലികള്‍ക്കായും കൂടാതെ വിനനോദസഞ്ചാരികള്‍ക്കായുള്ള ട്രക്കിംഗ് നട്ത്തുന്നതിനുമാണ് ഇവരെ കൂടുതലായും ഉപയോഗിച്ചിരുന്നത്.

കാനഡയില്‍ നിന്നുള്ള സിനിമ സംവിധായകനായ ക്രിസ്റ്റിയന്‍ ലെബ്‌നാക് എന്ന 23 കാരനാണ് ഇവരുടെ സ്വാതന്ത്രത്തിന് വഴിയൊരുക്കിയത്. വന്‍തുക ഉടമസ്ഥര്‍ക്ക് നല്‍കിയതിനു ശേഷമാണ് ആനകളെ മോചിപ്പിച്ചത്. ഈ ഭീമമായ തുക സംഘടിപ്പിച്ചതാകട്ടെ ഒരു വലിയ ധനസമാഹരണ യത്‌നത്തിലൂടെയും. തായ്‌ലന്‍ഡിലെത്തിയ ക്രിസ്റ്റ്യന്‍ ആനകളുടെ അവസ്ഥ കണ്ട് മനസലിഞ്ഞിട്ടാണ് ഈ വലിയ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്.e 1

ഇത്തരത്തില്‍ സ്വതന്ത്രരായ ഇവര്‍ ഇപ്പോള്‍ തായ്‌ലന്‍ഡിലെ ഒരു ആന വളര്‍ത്തല്‍ കേന്ദ്രത്തിലാണ് കഴിയുന്നത്. ഇവിടെ ഇവര്‍ വലിയ സന്തോഷവതികളായാണ് കാണപ്പെടുന്നത്. മനുഷ്യരെപ്പോലെ തന്നെ വികാരങ്ങള്‍ ഉള്ളവരാണ് ആനകളെന്നും അവരെ ഇപ്രകാരം ചൂഷണം ചെയ്യുന്നത് ശരിയല്ലെന്നും ക്രിസ്റ്റ്ന്‍ പറയുന്നു. ആനകളെ രക്ഷിക്കാനായതിലുള്ള സന്തോഷവും ക്രിസ്റ്റിയന്‍ മറച്ചുവയ്ക്കുന്നില്ല.

Related posts