സാഹസം അല്പം കൂടുതലാ… ല​ഹ​രി​പാ​ർ​ട്ടി​യി​ൽ പാ​മ്പി​ൻ​വി​ഷം; യു​ട്യൂ​ബ​ർ അ​റ​സ്റ്റി​ൽ

ല​ഹ​രി​പാ​ർ​ട്ടി​യി​ൽ പാ​മ്പി​ൻ​വി​ഷം വി​ത​ര​ണം ചെ​യ്തെ​ന്ന കേ​സി​ൽ പ്ര​മു​ഖ യു​ട്യൂ​ബ​റും ബി​ഗ് ബോ​സ് വി​ജ​യി​യു​മാ​യ എ​ൽ​വി​ഷ് യാ​ദ​വി​നെ (26) നോ​യി​ഡ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്‌​തു.

ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ മൂ​ന്നി​ന് നോ​യി​ഡ സെ​ക്ട​ര്‍ 51ലെ ​ഒ​രു ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ഒ​രു പാ​ർ​ട്ടി​യി​ൽ പാ​മ്പി​ൻ വി​ഷം എ​ത്തി​ച്ച​തി​ന് എ​ല്‍​വി​ഷ​ട​ക്കം ആ​റു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​റ​സ്റ്റ്.

ബി​ജെ​പി എം​പി മേ​ന​കാ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പീ​പ്പി​ള്‍ ഫോ​ര്‍ ആ​നി​മ​ല്‍ എ​ന്ന സം​ഘ​ട​ന ന​ട​ത്തി​യ ഒ​ളി​ക്കാ​മ​റ ഓ​പ്പ​റേ​ഷ​നി​ലാ​ണ് റേ​വ് പാ​ര്‍​ട്ടി​യി​ല്‍ പാ​മ്പി​ന്‍ വി​ഷം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ പാ​മ്പി​ന്‍ വി​ഷം പി​ടി​കൂ​ടി. അ​ഞ്ച് മൂ​ര്‍​ഖ​ന്‍ പാ​മ്പ​ട​ക്കം ഒ​ന്‍​പ​ത് പാ​മ്പു​ക​ളെ​യും പി​ടി​കൂ​ടി​യി​രു​ന്നു.

വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ക്ഷ​ണി​ച്ച് അ​വ​ര്‍​ക്ക് പാ​മ്പി​ന്‍ വി​ഷം ല​ഹ​രി​യാ​യി കൊ​ടു​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. സം​ഭ​വ​സ്ഥ​ല​ത്ത് താ​ൻ ഇ​ല്ലാ​യി​രു​ന്നെ​ന്നും കേ​സു​മാ​യി ത​നി​ക്ക്‌ ബ​ന്ധ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു എ​ൽ​വി​ഷി​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ, ര​ണ്ടാം​ഘ​ട്ട ചോ​ദ്യം​ചെ​യ്യ​ലി​ന് വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം എ​ല്‍​വി​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

 

Related posts

Leave a Comment