പ​തി​നെ​ട്ടു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​മി​ഗ്രേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം:​ എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള 18 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ൽ​വി​സ​യി​ൽ പോ​കു​ന്ന എ​മി​ഗ്രേ​ഷ​ൻ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​സി​എ​ൻ​ആ​ർ പാ​സ്പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്ക് ജ​നു​വ​രി ഒ​ന്നു മു​ത​ൽ എ​മി​ഗ്രേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​ൻ, ബ​ഹ്റൈ​ൻ, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ഖ്, ജോ​ർ​ദാ​ൻ, കു​വൈ​റ്റ്, ലെ​ബ​ന​ൻ, ലി​ബി​യ, മ​ലേ​ഷ്യ, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, സു​ഡാ​ൻ, സൗ​ത്ത് സു​ഡാ​ൻ, സി​റി​യ, താ​യ്‌​ല​ൻ​ഡ്, യു​എ​ഇ, യെ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന നി​ബ​ന്ധ​ന ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ​വി​സ​യി​ൽ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​തു​വ​രെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത​വ​ർ നാ​ട്ടി​ൽ​വ​ന്ന് മ​ട​ങ്ങു​ന്ന​തി​നു​മു​ൻ​പ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​ന്ത്യ​യി​ൽ​നി​ന്ന് യാ​ത്ര തി​രി​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​ർ മു​ൻ​പ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. ഇ​തി​നാ​യി www.emigrate.gov.in സ​ന്ദ​ർ​ശി​ക്ക​ണം.

അ​പേ​ക്ഷ​ക​ന്‍റെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ, തൊ​ഴി​ലു​ട​മ​യു​ടെ വി​വ​ര​ങ്ങ​ൾ, തൊ​ഴി​ൽ ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ വി​ലാ​സം എ​ന്നി​വ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വാ​സി ഭാ​ര​തീ​യ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ 1800 11 3090 എ​ന്ന ന​മ്പ​റി​ൽ ല​ഭി​ക്കും. ഇ-​മെ​യി​ൽ വി​ലാ​സം: [email protected].

Related posts