കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ മൂ​ന്നു​വ​ർ​ഷ​മെ​ങ്കി​ലും വേ​ണ്ടി വ​രു​മെ​ന്ന് വി​മാ​ന ക​മ്പനികൾ

ദുബായ്: കോ​വി​ഡി​നു മു​ന്പു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് വി​മാ​ന​യാ​ത്ര​ക​ൾ മ​ട​ങ്ങി​യെ​ത്താ​ൻ മൂ​ന്നു വ​ർ​ഷ​ങ്ങ​മെ​ങ്കി​ലു​മാ​കു​മെ​ന്ന് വി​മാ​ന ക​ന്പ​നി​ക​ൾ. മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​ധാ​ന വി​മാ​ന​ക്ക​ന്പ​നി​ക​ളാ​യ എ​മി​റേ​റ്റ്സും ഇ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്സു​മാ​ണ് ഈ ​ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. അ​മേ​രി​ക്ക- യു​എ​ഇ ബി​സി​ന​സ് കൗ​ണ്‍​സി​ൽ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​മി​റേ​റ്റ്സ് പ്ര​സി​ഡ​ന്‍റ് ടിം ​ക്ലാ​ർ​ക്കും ഇ​ത്തി​ഹാ​ദ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ടോ​ണി ഡ​ഗ്ല​സു​മാ​യി ബി​സി​ന​സ് കൗ​ണ്‍​സി​ൽ ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് ഈ ​അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​ത്.

ലോ​ക​ത്തെ 85 ശ​ത​മാ​നം എ​യ​ർ​ലൈ​നു​ക​ളും വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലെ​ങ്കി​ൽ വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പ​ല ക​ന്പ​നി​ക​ളും ത​ക​രു​മെ​ന്നും ഇ​രു ക​ന്പ​നി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് മു​ന്പു​ള്ള നി​ല​യി​ലേ​ക്ക് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം തി​രി​കെ​യെ​ത്താ​ൻ 2023 വ​രെ​യെ​ങ്കി​ലു​മാ​കു​മെ​ന്ന് ഇ​രു വി​മാ​ന ക​ന്പ​നി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ, എ​മി​റേ​റ്റ്സും ഇ​ത്തി​ഹാ​ദും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ല്ല.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​മി​റേ​റ്റ്സും ഇ​ത്തി​ഹാ​ദും ക​ഴി​ഞ്ഞ മാ​സം മു​ത​ൽ ത​ന്നെ യാ​ത്രാ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. ര​ണ്ട് ക​ന്പ​നി​ക​ളും ഇ​തി​നോ​ട​കം ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ കു​റ​വ് വ​രു​ത്തി​യി​ട്ടു​മു​ണ്ട്.

Related posts

Leave a Comment