പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ്ര​തി​രോ​ധി​ക്കു​വാ​നും അ​ന്ത​രീ​ക്ഷം ശു​ദ്ധീ​ക​രി​ക്കാ​നും പെ​രു​ങ്ക​ട​വി​ള​യി​ല്‍ 80 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് ധൂ​മ​സ​ന്ധ്യ


നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 80 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം ഒ​രേ സ​മ​യം ധൂ​മ​സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കും. അ​ന്ത​രീ​ക്ഷം ശു​ദ്ധീ​ക​രി​ക്കാ​നും പ​ക​ർ​ച്ച വ്യാ​ധി​ക​ൾ പ്ര​തി​രോ​ധി​ക്കു​വാ​നും ല​ക്ഷ്യ​മി​ട്ട് അ​ണു​നാ​ശ​ക ശ​ക്തി​യു​ള്ള ആ​യു​ർ​വേ​ദ ഔ​ഷ​ധ​ക്കൂ​ട്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പു​ക​യ്ക്ക​ലാ​ണ് ധൂ​മ​സ​ന്ധ്യ പ​രി​പാ​ടി​യെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പെ​രു​ങ്ക​ട​വി​ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​യ​യി​ൽ ആ​യു​ർ​വേ​ദ ഡി​സ്പെ​ന്‍​സ​റി​യു​ടെ​യും ആ​യു​ഷ്ഗ്രാം പ​ദ്ധ​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ധൂ​മ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം സി. ​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

അ​രു​വി​പ്പു​റം ആ​യ​യി​ൽ ആ​യു​ർ​വേ​ദ ഡി​സ്പെ​ന്‍​സ​റി​യി​ൽ ചേ​രു​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഐ.​ആ​ർ സു​നി​ത പ്ര​തി​രോ​ധ ഔ​ഷ​ധ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങും.

സൗ​ജ​ന്യ മാ​സ്ക് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ആ​യു​ഷ്ഗ്രാം പ​ദ്ധ​തി പ്ര​കാ​രം ലോ​ക്ക് ഡൗ​ൺ കാ​ല​ത്തു പ​രി​ശീ​ലി​ക്കേ​ണ്ട ല​ഘു​വ്യാ​യാ​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള വീ​ഡി​യോ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. ഡോ. ​വി. ജെ. ​സെ​ബി, ഡോ. ​എ.​ജെ ആ​ന​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment