പ്ര​കൃ​തി​യു​ടെ വൈ​വി​ധ്യ​ങ്ങ​ളാ​ര്‍​ന്ന ഇ​മോ​ജി​ക​ള്‍ വേ​ണം; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത​ ആ​വ​ശ്യ​വു​മാ​യി ശാ​സ്ത്ര​ജ്ഞ​ര്‍

ഇ​മോ​ജി​ക​ളി​ല്‍ സൂ​ചി​ക പ​ട്ടി​ക​യി​ല്‍ ജൈ​വ വൈ​വി​ധ്യ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​വുമായി ശാ​സ്ത്ര​ജ്ഞ​ര്‍. ജേ​ര്‍​ണ​ല്‍ ഐ ​സ​യ​ന്‍​സി​ലൂ​ടെ ന​ട​ത്തി​യ വി​ശ​ക​ല​ന​ത്തി​ലാ​ണ് ചെ​ടി​ക​ള്‍​ക്കും ഫം​ഗ​സു​ക​ള്‍​ക്കും സൂ​ക്ഷ്മ ജീ​വി​ക​ള്‍​ക്കും ഇ​മോ​ജി​ക​ളി​ല്‍ അ​ര്‍​ഹി​ക്കു​ന്ന സ്ഥാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ജൈ​വ വൈ​വി​ധ്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്താ​ന്‍ ഇ​മോ​ജി​ക​ള്‍ സു​പ്ര​ധാ​ന​മാ​ണെ​ന്നും ശാ​സ്ത്ര​ജ്ഞ​രാ​യ സ്റ്റെ​ഫാ​നോ മ​മ്മോ​ല, മ​റ്റി​യ ഫ​ലാ​ച്ചി, ജെ​ന് റൈ​ല്‍ ഫ്രാ​ന്‍​സെ​സ്‌​കോ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​മോ​ജി​ക​ളി​ല്‍ തു​ല്യ​മാ​യ പ്രാ​തി​നി​ധ്യം സ​സ്യ​ജാ​ല​ങ്ങ​ള്‍​ക്കും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

2015 മു​ത​ല്‍ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​മോ​ജി​ക​ളി​ല്‍ വ​ന്ന മാ​റ്റ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ 76 ശ​ത​മാ​ന​ത്തി​ല​ധി​കം മൃ​ഗ​ങ്ങ​ളു​ടെ ഇ​മോ​ജി​ക​ളു​ണ്ടെ​ന്നും. ഇ​തി​ല്‍ ത​ന്നെ ആ​ര്‍​ത്രോ​പോ​ഡു​ക​ളെ സൂ​ചി​പ്പി​ക്കു​ന്ന ഇ​മോ​ജി​ക​ള്‍ താ​ര​ത​മ്യേ​നെ കു​റ​വാ​ണ്.

ലോ​ക​ത്ത് 1.3 മി​ല്ല്യ​നി​ല​ധി​കം ആ​ര്‍​ത്രോ​പോ​ഡു​ക​ളെ നി​ല​വി​ല്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. 20000 ത്തി​ല​ധി​കം വ​രു​ന്ന വി​ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ഇ​ജോ​ജി​ക​ളി​ല്‍ സ്ഥാ​നം ല​ഭി​ച്ചി​ല്ലെ​ന്നും ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​ഞ്ഞു.

2020 മു​ത​ല്‍ ഇ​മോ​ജി​ക​ളി​ല്‍ വൈ​വി​ധ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​ന്ന് തു​ട​ങ്ങി​യെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. മ​ണ്ണി​ര​ക​ളെ​യും കോ​റ​ല്‍ ഇ​ന​ങ്ങ​ള്‍​ക്കും ഇ​മോ​ജി​ക​ളി​ല്‍ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment