കേരള സര്‍ക്കാര്‍ 15 വര്‍ഷത്തിലേറെ എടുത്ത പാലം ഇന്ത്യന്‍ പട്ടാളം പണിതുയര്‍ത്തിയത് വെറും 36 മണിക്കൂര്‍ കൊണ്ട്, പഞ്ചവടിപാലത്തിന് ശാപമോഷം നല്കിയ സൈന്യത്തിന് കൈയടിച്ച് ജനം

aഇതാണ് ഇന്ത്യന്‍ പട്ടാളം. നിനച്ചിറങ്ങിയാല്‍ ചെയ്യാനുള്ളത് ചെയ്തിരിക്കും. അതിര്‍ത്തിക്കപ്പുറത്ത് നില്ക്കുന്ന തീവ്രവാദികളോ രാജ്യത്തിനകത്തുള്ള അരാജകവാദികളോ അകാട്ടെ. എന്തിനേറെ പറയുന്നു ഒരു പാലം പണിയുന്നതില്‍ വരെ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവും മികവും മലയാളികള്‍ അറിഞ്ഞിരിക്കുന്നു. തകര്‍ന്ന ഏനത്ത് ബെയ്‌ലി പാലത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ വര്‍ഷങ്ങളെടുത്ത് അഴിമതിയില്‍ ചാലിച്ചുണ്ടാക്കിയ പാലത്തിന്റെ സ്ഥാനത്താണ് വെറും 36 മണിക്കൂറുകള്‍ കൊണ്ട് സൈന്യം പാലം നിര്‍മിച്ചത്.

180 അടി നീളവും പത്തടി ഒന്‍പത് ഇഞ്ച് വീതിയും 18 ടണ്‍ ഭാരവുമുള്ള പാലത്തിന്റെ നിര്‍മാണം തിങ്കളാഴ്ച വെളുപ്പിന് അഞ്ചിനാണ് തുടങ്ങിയത്. വൈകീട്ട് ആറോടുകൂടി പാലം ഇരുകരകളുമായി ബന്ധിപ്പിച്ചു. പുലര്‍ച്ചെ ആറിന് പ്രത്യേക പൂജകള്‍ക്ക് ശേഷം തുടങ്ങിയ നിര്‍മ്മാണം ഇന്നലെ സന്ധ്യയോടെ പൂര്‍ത്തിയാക്കി പാലത്തിലൂടെ പട്ടാള വണ്ടി ട്രയല്‍ റണ്ണും നടത്തി. 50 സൈനികര്‍ വിശ്രമമില്ലാതെ ജോലി ചെയ്തപ്പോള്‍ ആദ്യ പകലില്‍ത്തന്നെ കല്ലടയാറിന് കുറുകെ രണ്ട് കരകളെയും ബന്ധിപ്പിച്ച് പാലത്തിന്റെ ചട്ടക്കൂട് സ്ഥാപിച്ചു. പിന്നീട് നട്ടും ബോള്‍ട്ടും മുറുക്കി. നടപ്പാത ഒരുക്കി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും വിധം ഇരുമ്പ് ഷീറ്റുകള്‍ പാലത്തില്‍ നിരത്തി ബലപ്പെടുത്തി. ഇന്ന് പകല്‍ അത്യാവശ്യ മിനുക്ക് പണികള്‍ കൂടി നടത്തി പാലം കെഎസ്ടിപിക്ക് കൈമാറും.

bഏനാത്ത് കുളക്കട കടവുകളെ ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലത്തിന് 180 മീറ്റര്‍ നീളമുണ്ട്. 15 അടി വീതിയുണ്ടെങ്കിലും ഇരുവശത്തും നടപ്പാതകള്‍ക്കായി രണ്ടര അടി വീതം ഒഴിച്ചിടും. നാലു ചക്ര വാഹനങ്ങള്‍ക്ക് പാലത്തിലൂടെ സഞ്ചരിക്കാം. ഒരുസമയം ഒരുവശത്ത് കൂടി മാത്രമായിക്കും വാഹന ഗതാഗതം. കേണല്‍ നീരജ് മാത്തൂര്‍, മേജര്‍ അനോഷ് കോശി എന്നിവരുടെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മ്മിച്ചത്. രാത്രിയില്‍ വെളിച്ചം ലഭിക്കാന്‍ പാലത്തിലും അനുബന്ധ റോഡിലും വഴിവിളക്കുകള്‍ സ്ഥാപിക്കും.

പാലത്തിലൂടെ ആദ്യ വാഹനം കടന്നു വരുന്നത് കാണുവാന്‍ നിരവധി പേരാണ് കാത്തുനിന്നത്. 58 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. സെക്കന്തരാബാദ് 14ാം എന്‍ജിനിയറിംഗ് റെജിമെന്‍റില്‍ നിന്നുള്ള 50 സേനാംഗങ്ങളാണ് പാലം നിര്‍മാണത്തിനുണ്ടായിരുന്നത്. ഇരുന്പ് ഗാര്‍ഡറുകള്‍കൊണ്ടുള്ള പാലത്തിന് 18 ടണ്‍ ഭാരമാണുള്ളത്. ആംബുലന്‍സ്, കാറുകള്‍ തുടങ്ങിയ ചെറുവാഹനങ്ങളാണ് പാലത്തിലൂടെ കടത്തിവിടുക. പാലത്തിലൂടെ വാഹനങ്ങള്‍ ഒരേ സമയം ഒരു ദിശയിലേക്ക് ഒറ്റവരിയായി മാത്രമേ കടത്തിവിടുകയുള്ളൂ. ബെയ്‌ലി പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍െ ഇരുവശത്തുമായി സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പത്തോടു കൂടി യാത്രാവാഹനങ്ങള്‍ ഇതുവഴി കടത്തിവിട്ടു തുടങ്ങും.

Related posts